top of page

Mouth publicity മൂലമുണ്ടാകുന്ന 4 ഗുണങ്ങൾ എന്തെല്ലാം


ബിസിനസ്സിന്റെ വളർച്ചക്ക് പരസ്യപ്രചാരത്തിന് വലിയൊരു പങ്കുണ്ട്. എന്നാൽ ഏറ്റവും ഫലപ്രദമായ പ്രചാരണം ഏതാണെന്നു ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ പറയാൻ സാധിക്കും അത് Mouth publicity ആണെന്ന്. Mouth publicity കൊണ്ട് ഒരു സ്ഥാപനത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

1 1. Customer acquisition cost is low

നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും സേവനങ്ങൾ കൈപ്പറ്റിയ ഒരു ഉപഭോക്താവ്, മറ്റുള്ള വ്യക്തികളോട് നിങ്ങളുടെ സ്ഥാപനത്തിന്റെ സേവനങ്ങളെപ്പറ്റി പറയുകയും ഉത്പന്നങ്ങളുടെ മേന്മയെപ്പറ്റി വിവരിക്കുകയും ചെയ്യുന്നത് മറ്റുള്ള ഉപഭോക്താക്കളെക്കൂടി സ്ഥാപനത്തിലേക്ക് ആകർഷിക്കുവാൻ ഒരു പ്രധാന കാരണമായി മാറുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കൾ നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന കാര്യം കുറച്ചു കൂടി എളുപ്പമാകും. ക്രമേണ Mouth Publicity പുരോഗമിക്കുന്നതിലൂടെ കൂടുതൽ പുതിയ ഉപഭോക്താക്കൾ ബിസിനസ്സിലേക്ക് വരുവാൻ ഒരു കാരണമായി മാറുന്നു. ഇത് നിങ്ങളുടെ cost of customer acquistion കുറക്കുവാൻ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

2. Create trusts

മറ്റുള്ള പരസ്യപ്രചാരത്തിനേക്കാൾ ഫലപ്രദമായതും വിശ്വാസമുളവാക്കുന്നതുമാണ് Mouth publicity. കാരണം ഇവിടെ സ്ഥാപനത്തിൽ നിന്നും സേവനങ്ങൾ കൈപ്പറ്റിയ ഉപഭോക്താവാണ് നേരിട്ട് മറ്റുള്ളവരുമായി തന്റെ അനുഭവം തുറന്നുപറയുന്നത്. മറ്റേതൊരു മാധ്യമം വഴി നിങ്ങളുടെ ബിസിനസ്സിനെപ്പറ്റി ഒരു വ്യക്തി മനസ്സിലാക്കുന്നതിനേക്കാൾ വ്യക്തത കൂടുതലായിരിക്കും നേരിട്ട് ഉപഭോക്താവ് വിവരങ്ങൾ പങ്കുവയ്ക്കുന്നതിന്. അതുകൊണ്ട് തന്നെ സ്ഥാപനത്തെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും മറ്റുള്ളവരിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കും.

3. Less sales effort

മറ്റുള്ളവരിൽ നിന്നും സ്ഥാപനത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞ് വരുന്ന ഉപഭോക്താക്കളോട്, ഉത്പന്നങ്ങളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും കൂടുതലായി പറഞ്ഞു കൊടുക്കേണ്ട ആവശ്യം വരുന്നില്ല .അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ സെയിൽസ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്ക് ഉത്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തിക്കൊടുക്കുവാനും സെയിൽസ് നടത്തുവാനും സാധാരണയായി എടുക്കേണ്ട പരിശ്രമത്തിന്റെ അത്രയും എടുക്കേണ്ടി വരികയില്ല. ഇത് അയാളുടെ ജോലി എളുപ്പമാ ക്കുവാൻ സഹായിക്കും.

4.Increase employees confidence

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനെപ്പറ്റിയും, സ്ഥാപനത്തിന്റെ സേവനങ്ങളെപ്പറ്റിയും ആളുകൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നത് ജീവനക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ സഹായിക്കും. പുതിയതായി വരുന്ന ഉപഭോക്താക്കളിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കുന്നതും സ്ഥാപനത്തിന്റെ സെയിൽസ് കൂടുതലായി നടത്തുവാൻ ജീവനക്കാരെ പ്രചോദിപ്പിക്കും.

19 views0 comments
bottom of page