top of page
  • Samagra Official

ബിസിനസ്സിന്റെ സ്ഥിരമായ വളർച്ചയ്ക്ക് (consistent growth) ആവശ്യമായ അടിസ്ഥാനപരമായ 6 കാര്യങ്ങൾ!

ബിസിനസ്സിന്റെ സ്ഥിരമായ വളർച്ചയ്ക്ക് (consistent growth) സമഗ്രമായ ചില കാര്യങ്ങൾ ആവശ്യമാണ്. ഒരു കാലത്തും നഷ്ടപ്പെട്ടുപോകാത്തതും നിരന്തരം നിലനിർത്തുന്നതുമായിരിക്കണം ഇത്തരം കാര്യങ്ങൾ. എന്തെല്ലാമാണെന്ന് നോക്കാം.


1. Vision and Mission

കേവലം സ്ഥാപനത്തിന്റെ വളർച്ചക്കായുള്ള അടിസ്ഥാന ഘടകങ്ങൾ മാത്രമല്ല, ദീർഘ കാലത്തെ നിലനിൽപ്പും വളർച്ചയും കെട്ടിപ്പടുക്കുവാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. ബിസിനസ്സിന്റെ ഉദ്ദേശ ലക്‌ഷ്യം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു വലിയ ചിത്രം നൽകുവാൻ സാധിക്കുന്നു എന്നതാണ് വലിയൊരു പ്രത്യേകത.

കേവലം ലക്ഷ്യങ്ങളെക്കുറിച്ചുള്ള ബോധ്യം മാത്രമല്ല, മറിച്ച് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്യുന്നു.

 

2. Core values

സ്ഥാപനത്തിന് മൂല്യങ്ങൾ നിർവ്വചിക്കേണ്ടത് അനിവാര്യമാണ്. സ്ഥാപനത്തിന്റെ ലക്ഷ്യത്തെയും

ദിശാബോധത്തെയും പിൻതാങ്ങുന്നതോടൊപ്പം, മികച്ച വർക്ക്  കൾച്ചർ,അനുയോജ്യമായ തീരുമാനങ്ങൾ എന്നിവ  രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു. മികച്ച മൂല്യങ്ങൾ മികച്ച പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നു. ജീവനക്കാരെ കൂടുതൽ എൻഗേജ് ആക്കുവാനും അവരെ പ്രചോദിപ്പിക്കുവാനും സഹായിക്കുന്നു. മിഷനും വിഷനും നൽകുന്ന ദിശാബോധത്തെ ഊട്ടിയുറപ്പിക്കുവാൻ മൂല്യങ്ങൾക്ക് സാധിക്കുന്നു.

 

3. Value proposition

നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഏതെല്ലാം തലത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു എന്നത് പ്രധാനമാണ്. നിലവിൽ വിപണിയിൽ കോംപറ്റീറ്ററിൽ നിന്നും നിങ്ങളെ വേറിട്ടു നിർത്തുന്ന തരത്തിൽ ഉള്ളതായിരിക്കണം ഉത്പന്നങ്ങളും സേവനങ്ങളും.

മറ്റാരും അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സാധിക്കാത്ത തരത്തിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അവരിൽ സ്വാധീനം ചെലുത്തുവാൻ സാധിക്കണം.


4. Quality

ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നത് ഉപഭോക്‌തൃ സംപൃപ്തി ഉറപ്പാക്കുന്നതോടൊപ്പം അവരിലുള്ള വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നു. ഉത്പന്നങ്ങളിലെ  ഗുണനിലവാരം കൃത്യമായി വിലയിരുത്തുകയും, ഫീഡ്ബാക്കുകൾ സ്വീകരിച്ചുകൊണ്ട് ഉത്പന്നങ്ങൾ നവീകരിക്കുകയും, കൂടുതൽ ഇന്നോവേറ്റിവായ പരിഹാരങ്ങൾ നിർമ്മിക്കുകയും ചെയ്യുക. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. കേവലം വില്പന മാത്രമല്ല, മറിച്ച് ഒരു മികച്ച അനുഭവം കൂടി ഉത്പന്നങ്ങളിലൂടെ നൽകുക എന്നതായിരിക്കണം ലക്ഷ്യം. 


5. Customer king approach

ബിസിനസ്സിൽ കാസ്റ്റമറാണ് കിംഗ്. ഇത്തരം ഒരു ചിന്താഗതി രൂപപ്പെടുത്തുന്നതിലൂടെ നിങ്ങൾ മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുവാൻ ഉത്തരവാദിത്വമുള്ളവരായി മാറുന്നു. അവരുടെ ഫീഡ്ബാക്കുകൾ, പരാതികൾ എന്നിവ ശരിയായ രീതിയിൽ പരിഹരിച്ചുകൊണ്ട്, അവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുകയും ശരിയായ പിന്തുണ നൽകുകയും ഉപഭോക്‌തൃ സംപ്ത്രിപ്തി ഉറപ്പാക്കുകയും ചെയ്യുക.

 

6. People first approach

ഉപഭോക്താക്കളോടൊപ്പം തന്നെ ജീവനക്കാർക്കും ശരിയായ പരിഗണനയും പിന്തുണയും നൽകുക. മികച്ച തൊഴിൽ അന്തരീക്ഷം, വളരുവാനുള്ള  അവസരങ്ങൾ, നിരന്തരമായ എംപ്ലോയീ എൻഗേജ്മെന്റ് പ്രോഗ്രാമുകൾ, ശരിയായ പരിശീലനങ്ങൾ, എന്നിവ ഉറപ്പാക്കുക.

സ്ഥാപനം വളരുന്നതോടൊപ്പം തന്നെ ജീവനക്കാരും വളരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അവരുടെ വെല്ലുവിളികൾ, പ്രശ്നങ്ങൾ എന്നിവയ്ക്ക് ശരിയായ പരിഹാരം കണ്ടെത്തുവാൻ സഹായിക്കുക.

12 views0 comments
bottom of page