top of page
Samagra Official

എംപ്ലോയീ എൻഗേജ്മെന്റിന് ജീവനക്കാർക്ക് സ്വയം പ്രേരണ നൽകുന്ന 3 കാര്യങ്ങൾ (drives employee engagement) !

ജോലി സ്ഥലത്തെ ആവശ്യങ്ങളും പ്രചോദനവും ഉൾക്കൊണ്ട്  ജീവനക്കരുടെ അടിസ്ഥാനപരമായ കാര്യങ്ങൾ അഭിസംബോധന ചെയ്തു മുന്നോട്ട് പോകുവാൻ അവരെ ഡ്രൈവ് ചെയ്യുന്ന  ചില ഘടകങ്ങളുണ്ട്. അത്തരം ചില ഘടകങ്ങൾ (drives employee engagement) ശ്രദ്ധിക്കുന്നതിലൂടെ സ്ഥാപനവുമായുള്ള ജീവനക്കാരുടെ ഇടപെടൽ വർധിപ്പിക്കുവാൻ സാധിക്കും. അത്തരം 3 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


1.  Meaningful work

തന്റെ ജോബ് റോളിൽ നിന്നുകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായതും അർത്ഥവത്തായതും ആണെന്ന് ഉള്ള തിരിച്ചറിവ് അവരെ കൂടുതൽ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുന്നു. ഇത് ജീവനക്കാരെ കൂടുതൽ സ്ഥാപനവുമായും ജോലിയുമായും എൻഗേജ് ചെയ്യുവാൻ പ്രേരിപ്പിക്കുന്നു. സ്ഥാപനത്തിന്റെ ഗോളുകളുമായും മൂല്യങ്ങളുമായും ജീവനക്കാർ ചെയ്യുന്ന ജോലി കൂടുതൽ അടുത്തിരിക്കുന്നു എന്ന തോന്നൽ അവരിൽ സംപ്ത്രിപ്തി ഉണ്ടാക്കുകയും, മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

2.  Interpersonal Relationship

സഹപ്രവർത്തകർ, മാനേജർ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓരോരുത്തരുമായുള്ള ഇടപഴകൽ ജീവനക്കാരെ സാരമായി ബാധിക്കുന്നുണ്ട്. പോസിറ്റിവായ ബന്ധങ്ങൾ, വിശ്വാസം, പരസ്പര ബഹുമാനം, ഫലപ്രദമായ അന്തരീക്ഷം എന്നിവ പ്രദാനം ചെയ്യുന്നതിലൂടെ ജീവനക്കാർക്ക് മൂല്യവും മികച്ച ആത്മബന്ധവും അനുഭവപ്പെടുന്നു. ശക്തമായ വ്യക്തി ബന്ധങ്ങൾ, ടീം വർക്ക്, എന്നിവ മികച്ച സഹകരണം ഉറപ്പാക്കുകയും സ്വന്തമെന്ന ബോധം ജീവനക്കാരിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അവരെ സ്ഥാപനവുമായി കൂടുതൽ അടുത്ത് നിൽക്കാൻ പ്രേരിപ്പിക്കും എന്നതിൽ യാതൊരു തർക്കവുമില്ല.

 

3.  Organisational support

പഠിക്കുവാനും വളരുവാനും, സ്ഥാപനത്തോടൊപ്പം ഉയരാനും അവരെ പ്രൊഫഷണലായി പ്രാപ്തരാക്കുക. വിജയത്തോടുള്ള അവരുടെ പ്രതിബദ്ധത ഉറപ്പാക്കുവാൻ അവർക്ക് ആവശ്യമായ പരിശീലനം, മെന്റർഷിപ്പ്, വ്യക്തിഗത വികസനം എന്നിവയ്ക്ക് മുൻഗണന നൽകുക. ഇവയ്ക്ക് പുറമെ നിരന്തര പ്രചോദനവും പിന്തുണയും നൽകുന്നത് ജീവനക്കാരെ കൂടുതൽ എൻഗേജ് ആകുന്നു.

ഏത് അവസ്ഥയിലും ജീവനക്കാരെ പിൻതാങ്ങുന്ന സ്ഥാപനത്തോട് അതീവ ആത്മാർത്ഥതയും കൂറും ജീവനക്കാർ വച്ചുപുലർത്തും എന്നത് യാഥാർഥ്യമാണ്.








140 views0 comments
bottom of page