top of page
Samagra Official

വ്യക്തിയിൽ മാത്രം ബിസിനസ്സ് ഒതുങ്ങി പോകുമ്പോൾ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാമാണ് (issues with Person Driven Business)?

വളർച്ച, കാര്യക്ഷമത, സുസ്ഥിരത. ഇവ മൂന്നും ഉറപ്പിച്ചുകൊണ്ട് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകണം എന്നുണ്ടെങ്കിൽ കേവലം വ്യക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് മാത്രം കാര്യമാകുന്നില്ല. വ്യക്തിഗത ബിസിനസ്സിലുണ്ടാകുന്ന പ്രശ്നങ്ങൾ (issues with Person Driven Business) എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.


1.  Dependent Business

നിങ്ങളുടെ ബിസിനസ്സ് ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ, ആ വ്യക്തി ബിസിനസ്സിൽ നിന്നും പുറത്തുപോകുന്നതായ അവസ്ഥയിൽ ബിസിനസ്സിൽ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

 

വ്യക്തിപരമായ കാരണങ്ങൾ, അസുഖങ്ങൾ എന്നിവ മൂലം ബിസിനസ്സിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യൽ ഉണ്ടായാൽ അത് ബിസിനസ്സിനെ കാര്യമായി ബാധിക്കുമെങ്കിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒരു പ്രധാന വ്യക്തിയുടെ  അഭാവം കാരണം ബസിനസ്സിന്റെ പ്രവർത്തനങ്ങൾ ഗുരുതരമായി തടസ്സപ്പെടുന്നത് സ്ഥാപനത്തിന്റെ വളരെ നാളുള്ള നിലനിൽപ്പിനെ കാര്യമായി ബാധിക്കും എന്നത് ഉറപ്പായ കാര്യമാണ്.

 

2.  Lacking standardization

ബിസിനസ്സിൽ ഏതൊരു പ്രവർത്തനത്തിലും ക്വാളിറ്റി പ്രധാനപ്പെട്ടതാണ്. കൃത്യമായ Standardized procedure- ന്റെ അഭാവം പെർഫോമൻസിലും ക്വാളിറ്റിയിലും സ്ഥിരത ഇല്ലാതാക്കുന്നു.

സ്റ്റാൻഡേർഡ് പ്രോസസുകളില്ലാതെ, ഓരോ ജോലിയും ഓരോ തവണയും വ്യത്യസ്‌തമായി നിർവ്വഹിച്ചേക്കാം. ഇത് ബിസിനസ്സിൽ നിലനിർത്തേണ്ട ക്വാളിറ്റിയിൽ വ്യതിയാനങ്ങൾ  സൃഷ്ടിക്കുന്നു. ഈ പൊരുത്തക്കേട് ഉപഭോക്താക്കളെയും ജീവനക്കാരെയും ആശയക്കുഴപ്പത്തിലാക്കുകയും ബിസിനസ്സിന്റെ പ്രശസ്തിയെ കാര്യമായി ബാധിക്കുന്നു.

 

3.  Operational Inefficiencies

വ്യക്തിഗത ബിസിനസ്സിൽ ഉറപ്പായും പ്രോസസ്സ് ഗ്യാപ്പ് ഉണ്ടാകുവാൻ സാധ്യതകൾ കൂടുതലാണ്. വ്യക്തമായ പ്രോസസ്സുകളുടെ അഭാവം പ്രവർത്തനങ്ങളിൽ വലിയ വിടവുകൾ ഉണ്ടാക്കുന്നു.

സ്റ്റാൻഡേർഡ് പ്രോസസ്സുകളുടെ അഭാവം പ്രവർത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മയ്ക്കും ആശങ്കകൾക്കും കാരണമാകുന്നു.

ബിസിനസ്സ് ഒരു വ്യക്തിയിൽ ആശ്രയത്വം കൂടുമ്പോൾ പ്രവർത്തനങ്ങളിൽ തടസ്സങ്ങളും കാലതാമസവും സൃഷ്ടിക്കുന്നു.

 

4.  Issues with Scalability

കൃത്യമായ സിസ്റ്റം ബിസിനസ്സിൽ രുപീകരിക്കാത്തതുകൊണ്ട് തന്നെ റിസൾട്ടുകളിലും ഔട്ട്കമുകളിലും പൊരുത്തക്കേടുകൾ ഉണ്ടാകുകയും, ഒരു ലെവലിന് അപ്പുറത്തേക്ക് ബിസിനസ്സിൽ വളർച്ചയുണ്ടാതാകുകയും ചെയ്യുന്നു. കേവലം ഒരു വ്യക്തിയുടെ കഴിവിൽ മാത്രം ബിസിനസ്സ് പരിമിതപ്പെട്ടുപോകുന്നത്, ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് വളരാതിരിക്കുവാനും വളർച്ചയ്ക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നതിനും ഇടയാകുന്നു.

 

അതുകൊണ്ട് കേവലം വ്യക്തിഗത ബിസിനസ്സിൽ നിന്നും സിസ്റ്റം നയിക്കുന്ന ബിസിനസ്സിലേക്ക് ഉറപ്പായും ബിസിനസ്സിനെ പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി മികച്ച തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും, ഗുണനിലവാരമുള്ള സേവനങ്ങൾക്കും വളർച്ചയ്ക്കും കാരണമാകുന്നു.




9 views0 comments
bottom of page