top of page
Search

എന്താണ് ബ്രാൻഡിംഗ് അസ്സറ്റുകൾ (Branding Assets)?

  • Samagra Official
  • Sep 24, 2024
  • 1 min read

ഏതെങ്കിലും ഒരു ഉത്പന്നത്തിനോ സേവനത്തിനോ സ്ഥാപനത്തിനോ വേണ്ടി തനതായ ഒരു ഐഡന്റിറ്റി

സൃഷ്ടിക്കുന്ന പ്രക്രിയയെയാണ് ബ്രാൻഡിംഗ് എന്ന് പറയുന്നത്.

ഒരു ബ്രാൻഡിനെ നിങ്ങളുടെ കോംപറ്റീറ്റേഴ്സിൽ നിന്നും വ്യത്യസ്തനാക്കുന്നതിനും ഉപഭോക്താക്കൾക്കിടയിൽ വേർതിരിച്ച് അറിയുന്നതിനും പ്രാപ്തമാക്കുന്ന തരത്തിലുളള ഒരു കൂട്ടം സ്വഭാവസവിശേഷതകൾ രൂപകൽപ്പന ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ബ്രാൻഡിന്റെ വിഷ്വൽ ഐഡന്റിറ്റിയെ ഉത്തേജിപ്പിക്കുന്നതാണ് ബ്രാൻഡിംഗ് അസറ്റുകൾ

എന്തെല്ലാമാണ് വ്യത്യസ്ത ബ്രാൻഡിംഗ് അസ്സറ്റുകൾ എന്ന് നമുക്ക് നോക്കാം.


1.  Logo

ഒരു ബ്രാൻഡിനെ മറ്റുള്ള ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തനാക്കുന്നതിനും വേർതിരിച്ച് അറിയുന്നതിനും ഉപയോഗിക്കുന്ന ഒരു ഗ്രാഫിക്കൽ റെപ്രെസന്റേഷനാണ് ലോഗോ. ഇതിൽ സാധാരണയായി ബ്രാൻഡിന്റെ പേര്, ചിഹ്നം അല്ലെങ്കിൽ രണ്ടും ഉൾപ്പെടുന്നു. 


2.  Typography

നിങ്ങളുടെ ബ്രാൻഡ് എന്തെണെന്ന് വ്യക്തമായി ഉപഭോക്താക്കളുമായി ആശയവിനിമയം ചെയ്യുന്ന പ്രക്രിയയാണ് ബ്രാൻഡ് മെസ്സേജിങ്. സ്ഥാപനത്തിന്റെ വെബ്സൈറ്റുകൾ, പരസ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, പാക്കേജിങ് തുടങ്ങിയവയിലൂടെയാണ് ബ്രാൻഡ് മെസ്സേജിങ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ടൈപ്പ്ഫേസുകളുടെ ശൈലിയും ക്രമീകരണവും ടൈപ്പോഗ്രാഫി സൂചിപ്പിക്കുന്നു. അതായത് ബിസിനസ്സിന്റെ ആശയം വ്യക്തമാക്കുന്ന തരത്തിലുള്ള ഫോണ്ടുകൾ തിരഞ്ഞെടുക്കുക

ഇതിൽ ഫോണ്ട്, വലുപ്പം, സ്‌പെയ്‌സിംഗ്, നിറം  എന്നിവയെല്ലാം  ശ്രദ്ധിക്കേണ്ടതുണ്ട്.


3.  Packaging

ഉപഭോക്താക്കളെ ഉത്പന്നത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ വലിയൊരു പങ്ക് പാക്കേജിങ്ങിനുണ്ട്. കാരണം ഉപഭോക്താവ് ആദ്യം കാണുന്നതും ഇടപഴകുന്നതും ഫിസിക്കലായി ആ ഉത്പന്നത്തെ അവതരിപ്പിക്കുന്ന രീതിയിലൂടെയാണ്. പാക്കേജിനിങ്ങിനായി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഡിസൈനുകൾ, ലേബലിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


4.  Brand Guidelines

വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലും ചാനലുകളിലും ഒരു ബ്രാൻഡിന്റെ വിഷ്വൽ ഐഡന്റിറ്റി എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഒരു കൂട്ടമാണ് ബ്രാൻഡ് ഗൈഡ് ലൈൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രാൻഡിങ്ങിന്റെ തനതായ ശൈലിയും, ലോഗോയുടെ ഉപയോഗരീതികളും തെറ്റാതെ, എപ്രകാരം ഉപയോഗിക്കണം എന്ന് സൂചിപ്പിക്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ ബ്രാൻഡ് ഗൈഡ് ലൈൻസ് സഹായിക്കുന്നു.


5.  Color

നിങ്ങളുടെ ബിസിനസ്സിന്റെ പർപ്പസ് മുന്നിൽ കണ്ടുകൊണ്ട് അവ ആശയവിനിമയം ചെയ്യുന്ന തരത്തിലുള്ള നിറങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവിടെ സംരംഭകന്റെ താല്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല നിറങ്ങൾ തിരഞ്ഞെടുക്കേണ്ടത്. മറിച്ച് നിങ്ങളുടെ ഉത്പന്നത്തെയും ടാർഗറ്റഡ് ഉപഭോക്താക്കളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം നിറങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ബ്രാൻഡിന്റെ വിഷ്വൽ ഐഡന്റിറ്റി വർധിപ്പിക്കുവാനും, വ്യത്യസ്തമാക്കുവാനും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു നിറം തിരഞ്ഞെടുക്കുക.


ഇത്തരത്തിൽ നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായതും ആവശ്യമുള്ളതുമായ ബ്രാൻഡിംഗ് അസ്സറ്റുകൾ (branding assets) നിർമ്മിക്കുക!



 
 
 
bottom of page