top of page
Samagra Official

നിങ്ങളെ ഒരു മികച്ച സംരംഭകൻ ആക്കുന്ന ഘടകങ്ങൾ എന്തെല്ലാം (factors that makes you an entrepreneur)?

ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനപ്പുറം, ബിസിനസ്സിനെ വലിയ വളർച്ചയിലേക്കും സുസ്ഥിരമായ ബിസിനസ്സ് നിർമ്മിക്കുന്നതിനും സംരംഭകനെ സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ട് (factors that makes you an entrepreneur). അവ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.


1.  Curiosity

താൻ ബിസിനസ്സ് ചെയ്യുന്ന മേഖലയെക്കുറിച്ച്, വിപണിയെക്കുറിച്ച്, നിലനിൽക്കുന്ന മാർക്കറ്റിങ് ട്രെൻഡുകൾ, ബിസിനസ്സ് എളുപ്പമാക്കുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ, ജീവനക്കാരെക്കുറിച്ച്, ഉപഭോക്താക്കളെക്കുറിച്ച് എന്നിവയെക്കുറിച്ച് കൂടുതൽ അറിയുവാൻ ജിജ്ഞാസയുള്ളവരായിരിക്കണം. ഒരു സംരംഭകൻ എല്ലാ കാര്യങ്ങളിലും ജിജ്ഞാസയുള്ളവരായിരിക്കണം. മുൻവിധികൾ ഇല്ലാതെ ബിസിനസ്സിലും ജീവിതത്തിലും എന്തുകാര്യങ്ങളെയും വളരെ ജിജ്ഞായോടെ നോക്കികാണുവാൻ സംരംഭകന് സാധിക്കണം.

 

2.  Attitude of learning from others

മറ്റുള്ളവരിൽ നിന്നും ഫീഡ്ബാക്കുകൾ സ്വീകരിക്കുവാനുള്ള തുറന്ന മനസ്സ് ഉറപ്പായും സംരംഭകനെ  വിജയത്തിലേക്ക് എത്തിക്കും. മെച്ചപ്പെടുവാൻ എപ്പോഴും ഒരു ഇടമുണ്ടെന്ന് തിരിച്ചറിയുകയും ചിന്തിക്കുകയും ചെയ്യുന്നിടത്താണ് യഥാർഥ വളർച്ച ആരംഭിക്കുന്നത്. കോംപറ്റീറ്റേഴ്‌സ്, മെൻമെന്റെർസ്, സമപ്രായത്തിലുള്ള മറ്റ് സംരംഭകർ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നും പഠിക്കുവാനുള്ള മനസ്സ് സംരംഭകനുണ്ടായിരിക്കണം.

ഫീഡ്ബാക്കുകൾ ചിലപ്പോൾ നിങ്ങളെ തളർത്തിയേക്കുമെങ്കിലും അവയെ വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണുക.


3.  Resourcefulness

ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ക്രിയാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കാനും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള കഴിവ് സംരംഭകനുണ്ടായിരിക്കണം. നിങ്ങളുടെ കയ്യിലുള്ള വിഭവങ്ങളുടെ മൂല്യം വർധിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കണം. വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതും പരിമിതമായ വിഭവങ്ങൾ വളർച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു.


4. Relationship Building

സ്വയ വളർച്ചയ്ക്കും ബിസിനസ്സ് വളർത്തുന്നതിനും മികച്ച ബന്ധങ്ങൾ കെട്ടിപ്പടുക്കുക. നെറ്റ് വർക്കിങിനായുള്ള അവസരങ്ങൾ കണ്ടെത്തുക. ഉപഭോക്താക്കൾ, ജീവനക്കാർ, നിങ്ങളുടെ ബസിനസ്സിനെ സഹായിക്കുന്ന വിഭാഗങ്ങൾ എന്നിവയുമായുള്ള മികച്ച ബന്ധം ഉണ്ടാക്കുക. മികച്ച പാർട്ണർഷിപ്പ് ബന്ധങ്ങൾ, സ്ട്രാറ്റജിക്ക് അലയൻസുകൾ, നിങ്ങളുടെ വ്യവസായത്തെ സ്വാധീനിക്കുവാൻ കഴിവുള്ള വ്യക്തിത്വങ്ങൾ, ഗവൺമെന്റ് ഒഫീഷ്യൽസ് എന്നിങ്ങനെ ബിസിനസ്സിന്റെ വളർച്ചയെ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകുവാൻ മികച്ച ബന്ധങ്ങൾ തിരഞ്ഞെടുക്കുകയും പരിപാലിക്കുകയും  വളർത്തുകയും ചെയ്യുക.

21 views0 comments
bottom of page