top of page
Samagra Official

സ്ഥാപനങ്ങളിൽ മികച്ച സ്ട്രെസ്സ് മാനേജ്മെന്റ് എങ്ങനെ നടപ്പിലാക്കാം (Stress management)?

വർക്ക്പ്ലേസ്സ് ഡൈനാമിക്സ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ജോലിയിലും സ്ഥാപനത്തിലും നിരന്തരം വ്യത്യസ്ത ആവശ്യങ്ങളും, സ്ഥാപനം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന റിസൾട്ടുകളിലും ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരിൽ സമ്മർദ്ദം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ജീവനക്കാരന്റെ മാനസിക ആരോഗ്യം മികച്ചതാക്കേണ്ടതും (stress management) സ്ഥാപനത്തിന്റെ കൂടി കർത്തവ്യമാണ്.

4 കാര്യങ്ങൾ നോക്കാം!!


1.  Set Realistic Expectations

പലപ്പോഴും ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കാതെ വരുമ്പോൾ മടുപ്പും നിരാശയും ജീവനക്കാരിൽ ഉണ്ടാകാറുണ്ട്. ജീവനക്കാർക്ക് നൽകുന്ന ടാർഗറ്റുകൾ അവർക്ക് നേടിയെടുക്കുവാൻ സാധിക്കുന്നതായിരിക്കണം.

ടാസ്ക്കുകൾ തീരുമാനിക്കുമ്പോൾ അവരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കണം.

ഗോളുകൾ എപ്പോഴും റിയലിസ്റ്റിക് ആയിരിക്കണം. 

ജോലിയും അത് ചെയ്തുതീർക്കുവാനുള്ള സമയവും ശരിയായ രീതിയിൽ കൈകാര്യം ചെയ്യുവാൻ ജീവനക്കാർക്ക് സാധിക്കുന്നുണ്ടെന്നും അമിത ജോലി ഭാരം ഉണ്ടാകുന്നില്ല എന്നും സ്ഥാപനം ഉറപ്പ് വരുത്തണം.

സ്ഥാപനം ജീവനക്കാരിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് പറയുന്ന പോലെ, അത് അവരാൽ അച്ചീവ് ചെയ്യുവാൻ സാധിക്കുന്നതാണോ എന്ന് കൂടി സ്ഥാപനം നോക്കേണ്ടതുണ്ട്.

 

2.  Ensure a better leadership structure

പലപ്പോഴും ഒരു ലീഡർഷിപ്പ് ലെവലിൽ നിന്നുള്ള തീരുമാനങ്ങൾ ജീവനക്കാരിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങളും പദ്ധതികളും രൂപപ്പെടുത്തുമ്പോൾ ജീവനക്കാർ കൂടി ഉൾപ്പെടുന്നുണ്ടെന്ന് ഓരോ ലീഡേഴ്‌സും ഉറപ്പാക്കണം. മാത്രമല്ല പ്രവർത്തികളിൽ സുതാര്യത കൊണ്ടുവരികയും ചെയ്യണം.

ജീവനക്കാർ അനുഭവിക്കുന്ന ഏതൊരു പ്രശ്നവും ബുദ്ധിമുട്ടുകളും തുറന്ന് സംസാരിക്കുവാനും സാധിക്കുന്ന  ഒരു ബന്ധം ജീവനക്കാരുമായി ഉണ്ടാക്കുവാൻ ലീഡേഴ്സിന് സാധിക്കണം.

ജോലിയിലും സ്ഥാപനത്തിലും  ജീവനക്കാർ സന്തോഷവാന്മാരും സംപ്ത്രിപ്തരും ആണെന്ന് ലീഡേഴ്‌സും സ്ഥാപനവും ഉറപ്പാക്കണം. സ്ഥാപനത്തിന് അനുയോജ്യമായ ലീഡർഷിപ്പ് സ്റ്റൈൽ തിരഞ്ഞെടുക്കുക.

 

3.  Ensure Healthy work life balance

ശരിയായ വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുവാൻ ജീവനക്കാർക്ക് സാധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അതായത് ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ വ്യക്തമായ അതിർവരമ്പുകൾ സ്ഥാപിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക. അതുപോലെ ജോലി ചെയ്യുന്നതിനായി ഫ്ലെക്സിബിൾ വർക്ക് അറേൻജ്‌മെന്റ് കൂടി അവർക്ക് നൽകുക.

കുടുംബവുമായി സമയം ചിലവഴിക്കുവാനും വിശ്രമിക്കുവാനും ഓഫീസ് സമയത്തിന് ശേഷം ജോലിയിൽ നിന്നും സമ്മർദ്ദങ്ങളും ജോലിയും കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.

 

4.Supportive work culture

ജോലിയിൽ മികച്ച രീതിയിൽ പെർഫോം ചെയ്യുന്നതിന് സ്ഥാപനത്തിൽ നിന്നും എല്ലാവിധ പിന്തുണയും ജീവനക്കാർക്ക് നൽകുക. ജോലി എളുപ്പമുള്ളതാക്കുവാൻ ശരിയായ ടൂളുകളും വിഭവങ്ങളും അവർക്ക് നൽകുക.

ജീവനക്കാർ തമ്മിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ സ്ഥാപനം ഇടപെടേണ്ട സമയങ്ങളിൽ ഇടപെട്ട് തീർക്കുകയും, ജീവനക്കാർ തമ്മിൽ പരസ്പര സഹകരണവും പിന്തുണയും ഉറപ്പാക്കുന്ന ഒരു പോസിറ്റിവായ തൊഴിൽ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

 

 

 

 



2 views0 comments
bottom of page