ഒരു ബിസിനസ്സ് ദീർഘകാലത്തേക്ക് വിജയകരമായി മുന്നോട്ട് പോകുന്നതിന് മൂന്ന് കാര്യങ്ങളിൽ മെച്ചപ്പെടുത്തൽ വരുത്തേണ്ടതുണ്ട്.
ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ ഫീഡ്ബാക്കുകൾ സ്വീകരിക്കുകയും, തെറ്റുകൾ കണ്ടെത്തി അവ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള
(continuous improvement) വഴികൾ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.
1. Process improvement
പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും ഫലപ്രാപ്തിയും ബിസിനസ്സിൽ നിർണായകമാണ്. പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തടസ്സങ്ങളും അനാവശ്യ പ്രക്രിയകളും ഒഴിവാക്കുന്നതിനായി പ്രോസസ്സ് കൃത്യമായി വിശകലനം ചെയ്യുകയും നവീകരിക്കുകയും ചെയ്യുക. ടെക്നോളജിയിലൂടെ ഓട്ടോമേഷൻ കൊണ്ടുവരുവാനും, അതുമൂലം ഉത്പാദനക്ഷമത വർധിപ്പിക്കുവാൻ സാധിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക. ഇത് ടാസ്ക്കുകൾ ഒപ്റ്റിമൈസ് ചെയ്യുവാനും, റിസൾട്ടുകൾ മികച്ചതാക്കുവാനും, ഔട്ട്കമ്മുകളിൽ തിരുത്തലുകൾ കുറയ്ക്കുവാനും സഹായിക്കുന്നു.
ഡാറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുവാനും, ശരിയായ മെട്രിക്സുകളുടെ അടിസ്ഥാനത്തിൽ പെർഫോമൻസ് വിശകലനം ചെയ്യുകയും ചെയ്തുകൊണ്ട് സ്ഥാപനത്തിലെ പ്രോസസ്സുകൾ മികച്ചതാക്കുകയും ചെയ്യുക. ഇത്തരത്തിൽ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ പ്രോസസ്സുകളും നിരന്തരം മെച്ചപ്പെടുത്തുക.
2. Enhancement in product and service excellence
ഉത്പന്നങ്ങളെ സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്നും നിരന്തരം ഫീഡ്ബാക്കുകൾ സ്വീകരിക്കുക. മാർക്കറ്റ് ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പന്നത്തിന്റെ ഫീച്ചറുകൾ പരിഷ്‌ക്കരിക്കുന്നതിനും, ഉയർന്ന ഗുണനിലവാരം വർധിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളോ മാർഗ്ഗങ്ങളോ പരീക്ഷിക്കാം. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ ഉത്പന്നത്തെ ഫിറ്റ് ചെയ്യുക.
ഉത്പന്നം പോലെ പ്രധാനമാണ് ഉപഭോക്‌തൃ സേവനവും.
ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുക. വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ കൊണ്ട് അവരെ സജ്ജരാക്കുക. ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് സേവനവും, മികച്ച അനുഭവവും നൽകാൻ സാധിക്കണം. ഇത്തരത്തിൽ ഉത്പന്നത്തിലും സേവനത്തിലും നിരന്തരം മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടത് കൂടി അനിവാര്യമാണ്.
3. Develop your People
ഒരു സ്ഥാപനത്തിന്റെ വിജയം ജീവനക്കാരെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അവരെ അപ്പ്സ്കിൽ ചെയ്യുന്നതുകൊണ്ട് കേവലം ജീവനക്കാർ മാത്രമല്ല മെച്ചപ്പെടുന്നത്, അവർ നൽകുന്ന സേവനങ്ങളിലൂടെ സ്ഥാപനം കൂടി മെച്ചപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
ഫീഡ്ബാക്കുകൾ നൽകുന്നതോടൊപ്പം തന്നെ ശരിയായ അംഗീകാരങ്ങൾ കൂടി നൽകുക.
ഇത് അവരെ മെച്ചെപ്പെടുത്തുന്നതിനുള്ള സംസ്കാരം വളർത്തുന്നതോടൊപ്പം തന്നെ മികവ് പുലർത്തുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ജീവനക്കരുടെ ക്ഷേമത്തിന് കൂടി മുൻഗണന നൽകുമ്പോൾ ബിസിനസ്സിൽ കൂടുതൽ അവർ സംഭാവന ചെയ്യുക കൂടി ചെയ്യുന്നു.