top of page

സ്ഥാപനത്തിലേക്ക് ജീവനക്കാരെ എങ്ങനെ തിരഞ്ഞെടുക്കാം


ഒരു സ്ഥാപനത്തിന്റെ വളർച്ചക്ക് ആവശ്യമായ വിഭവങ്ങളിൽ ഏറ്റവും സൂക്ഷമമായും ശരിയായ രീതിയിലും കൈകാര്യം ചെയ്യേണ്ട വിഭവമാണ് ജീവനക്കാർ. സ്ഥാപനത്തിന്റെ കാര്യക്ഷമത ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യക്ഷമതയുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് വ്യക്തമായ പ്രക്രിയയിലൂടെ ഇവരെ തിരഞ്ഞെടുക്കുകയും, സ്ഥാപനത്തിന്റെ വളർച്ചക്ക് ഉതകുന്ന രീതിയിൽ അവരെ വാർത്തെടുക്കുകയും ചെയ്യുക.

സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്ന ജീവനക്കാരെ എപ്രകാരം തിരഞ്ഞെടുക്കാം എന്ന് നമുക്ക് നോക്കാം.

1.Decide job Description

വ്യത്യസ്തമായ സ്ഥാനങ്ങളിലേക് മിടുക്കരായ ജോലിക്കാരെ നിയമിക്കുക എന്നുള്ളതാണ് ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ചുമതല. ഇതിന് മുന്നോടിയായി ഒരു സ്ഥാനത്തിരിക്കുമ്പോൾ ജീവനക്കാർ ചെയ്യേണ്ട ജോലികളെക്കുറിച്ചും ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ജോബ് ഡിസ്ക്രിപ്ഷൻ വ്യക്തമായി എഴുതി തയ്യാറാക്കുക.

ജീവനക്കാരന്റെ പദവി എന്താണെന്നും, പദവിക്ക് അനുയോജ്യമായ കഴിവുകൾ എന്തെല്ലാമാണെന്നും, സ്ഥാപനത്തിൽ ആ വ്യക്തി ചെയ്യേണ്ട ജോലികൾ, ഉത്തരവാദിത്വങ്ങൾ, ആരോടാണ് റിപ്പോർട്ട് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി നിർവ്വചിക്കുകയും, അതിനെപ്പറ്റി ജീവനക്കാരനെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

2. Find Different sources of Recruiting

ഇത്തരത്തിൽ സ്ഥാപനത്തിന് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്ന വ്യത്യസ്ത റിക്രൂട്ടിംഗ് സോഴ്സുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുക. കേവലം ഒരേയൊരു മാർഗം തന്നെ സ്വീകരിക്കാതെ വ്യത്യസ്തമായ രീതികൾ ഉപയോഗിക്കുക. ഉദാഹരണം, പരസ്യം നൽകിയോ, സോഷ്യൽ മീഡിയ വഴിയോ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ വഴി (റഫർ ചെയ്യുന്നതിലൂടെ), അല്ലെങ്കിൽ നമ്മുടെ സ്ഥാപനത്തെപ്പറ്റി വ്യക്തമായ അറിവുള്ള വ്യക്തികളോടോ ഈ കാര്യം അവതരിപ്പിക്കാം. വിദ്യാസമ്പന്നരും വ്യത്യസ്ത കഴിവുകളും ഉള്ള ഒട്ടനവധി ജീവനക്കാരെ ലഭിക്കുവാൻ ഇത് സഹായിക്കും.

3. Filtering the applications

ഇങ്ങനെ വ്യത്യസ്ത ഉറവിടത്തിലൂടെ നമ്മൾ കണ്ടെത്തിയ വ്യക്തികളിൽ നിന്നും നമ്മുടെ സ്ഥാപനത്തിലെ ജോലിക്ക് യോജിച്ച വിദ്യാസമ്പത്തും കഴിവും ഉള്ള ആളുകളെ മാത്രമായി തിരഞ്ഞെടുക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ആപ്ലിക്കേഷൻ അയച്ച എല്ലാ വ്യക്തികളെയും ഇന്റർവ്യൂവിനായി പരിഗണിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്.അതുകൊണ്ട് നമുക്ക് ലഭിച്ച ആപ്ലിക്കേഷനുകളിൽ നിന്നും, സ്ഥാപനത്തിന് അനുയോജ്യരെന്ന് തോന്നുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. ഇത് നിയമനം നടത്താൻ കൂടുതൽ എളുപ്പമാകും.

4. Test and/or interview

ഇത്തരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വ്യക്തികൾക്കായി ഒരു ടെസ്റ്റോ ഇന്റർവ്യൂയോ നടത്തുക എന്നതാണ് നിയമനവുമായി ബന്ധപ്പെട്ട അടുത്ത കാര്യം. രണ്ട് തരം രീതിയിൽ ഇന്റർവ്യൂ നടത്താം. ഒന്നാമതായി ടെലിഫോണിക് ഇന്റർവ്യൂ. അതിനുശേഷം സ്ഥാപനത്തിലെ എച്ച് ആർ വിഭാഗമായോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ സ്ഥാപകനുമായിട്ടുള്ള നേരിട്ടുള്ള ഇന്റർവ്യൂ. ഇത്തരത്തിൽ ഇന്റർവ്യൂ നടത്തുമ്പോൾ വ്യക്തിയുടെ കഴിവുകൾ, നൈപുണ്യം, പെരുമാറ്റ രീതി എന്നിങ്ങനെ ആ വ്യക്തി സ്ഥാപനത്തിന് അനുയോജ്യനാണോ എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

5. Appointment and induction

ഇത്തരത്തിൽ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത വ്യക്തികളെ സ്ഥാപനത്തിൽ നിയമിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. സ്ഥാപനം നിലകൊള്ളുന്നതിന്റെ പ്രധാന ഉദ്ധേശത്തെക്കുറിച്ചും, സ്ഥാപനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും, പാലിച്ചുപോരുന്ന മൂല്യങ്ങളെക്കുറിച്ചും, വർക്ക് കൾച്ചർ എന്നിവയെക്കുറിച്ച് ബോധവാനാക്കുകയും മനസ്സിലാക്കികൊടുക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർ സ്ഥാപനത്തോട് ഏറ്റവും ആത്മാർത്ഥതയുള്ളവരായി മാറും എന്നതിന് സംശയമില്ല.

164 views0 comments
bottom of page