top of page
  • Samagra Official

എന്താണ് Value Addition?


ബിസിനസ്സ് ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ആശയമാണ് 'Value Addition'. ഇന്ന് വിജയിച്ച് നിൽക്കുന്ന ഏതൊരു സ്ഥാപനവും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വാല്യൂ അഡിഷൻ ബിസിനസ്സിൽ ചെയ്തിട്ടുണ്ടാകും എന്നത് ഉറപ്പാണ്.

ഇത് ഒരു സ്ട്രാറ്റജി മാത്രമല്ല, ഇന്നത്തെ മത്സര വിപണിയിൽ അഭിവൃദ്ധി പ്രാപിക്കാൻ ലക്ഷ്യമിടുന്ന ബിസിനസ്സുകളുടെ ആവശ്യകതയാണ് എന്ന് പറയാം.  സുസ്ഥിരമായ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിന് വാല്യൂ അഡീഷന് വലിയ പ്രാധാന്യമുണ്ട്.

 

എന്താണ് Value Addition?

നിങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള മൂല്യത്തെ വർധിപ്പിക്കുന്ന രീതിയിൽ പ്രയോജനകരമായ  മെച്ചപ്പെടുത്തലുകൾ വരുത്തി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് Value Addition കൊണ്ട് ഉദ്ദേശിക്കുന്നത്. വാല്യൂ അഡിഷൻ ഉപഭോക്താക്കൾക്ക് നൽകണം എന്നുണ്ടെങ്കിൽ ഉറപ്പായും ഉപഭോക്താക്കളുടെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം.

അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കണം നിങ്ങൾ നൽകുന്ന Value Added service.

ബിസിനസ്സിൽ Value Addition പല വിഭാഗങ്ങളിലായി ചെയ്യാം! ഉദാഹരണത്തിന്:


1.  Customers

ഉപഭോക്താക്കളുടെ പ്രശ്ന പരിഹാരം എന്ന കണക്കെ, ഉത്പന്നത്തിന്റെ ഗുണനിലവാരം, പ്രവർത്തനക്ഷമത, സവിശേഷത എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട്, അസാധാരണമായ ഉപഭോക്തൃ സേവനം, കസ്റ്റമൈസേഷൻ, എന്നിവ മൂല്യം വർധിപ്പിക്കുന്നു. 


2.  Employees

ജീവനക്കാരുടെ വളർച്ച ഉറപ്പാക്കുന്ന രീതിയിൽ, പരിശീലനവും വികസനവും, മികച്ച തൊഴിൽ അന്തരീക്ഷം, മത്സരാധിഷ്ഠിത ശമ്പളം, ആനുകൂല്യങ്ങൾ, പ്രോത്സാഹനങ്ങൾ എന്നിവ നൽകിക്കൊണ്ട് ഒരു ജീവനക്കാരൻ എന്ന നിലയിൽ അവരുടെ മൂല്യം വർധിപ്പിക്കുക.

 

3.  Investors, Stakeholders, suppliers & partners

ബിസിനസ്സിലെ എല്ലാ മേഖലകളിലും നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയെ സഹായിക്കുന്ന വ്യക്തികൾ, ബിസിനസ്സിലെ ഓഹരിഉടമകൾ നിക്ഷേപകർ, ബിസിനസ്സ് പാർട്ട്ണേഴ്സ്, നിങ്ങളുടെ ബിസിനസ്സിന് അവശ്യ സാധനങ്ങളും മറ്റും തന്നുകൊണ്ട് ബിസിനസ്സിനെ പിന്താങ്ങുന്ന സപ്ലയേർസ് എന്നിവരുമായി എത്തിക്കലായ പ്രവർത്തനങ്ങൾ, പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം, വളർച്ച ഉറപ്പാക്കൽ, സുതാര്യത എന്നിവ ഉറപ്പാക്കുകയും അവരുമായി മൂല്യാധിഷ്ഠിത ഇടപെടലുകൾ നടത്തുക.

 

4.  The community – around you

നിങ്ങളെ ചുറ്റി നിൽക്കുന്ന സമൂഹത്തിനും ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളിൽപ്പെടുന്നു.

 

ഇത്തരത്തിൽ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയെ സഹായിക്കുന്ന, വിവിധ മേഖലയിലുള്ള സ്റ്റേക്ക് ഹോൾഡേഴ്‌സിൽ നിങ്ങൾക്ക് value Addition ഉറപ്പാക്കുകയും നടപ്പാക്കുകയും ചെയ്യാം.

നിങ്ങളുടെ value added പ്രവർത്തനങ്ങൾ എപ്പോഴും നിങ്ങൾക്ക് ഒരു unique selling point ഉണ്ടാക്കി തരുന്നു. ഇത് മറ്റുള്ള കോംപറ്റീറ്റേഴ്സിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കിക്കൊണ്ട് സുസ്ഥിരമായ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്നു. 


164 views0 comments
bottom of page