top of page
Samagra Official

ബിസിനസ്സിൽ പരാജയപ്പെടാതിരിക്കുവാൻ സംരംഭകൻ ചെയ്യേണ്ട 7 കാര്യങ്ങൾ ! (7 ways an entrepreneur can prevent business failures)

പരാജയങ്ങൾ എല്ലാ മേഖലയിലും മനുഷ്യനെ അലട്ടുന്ന ഒന്നാണ്. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നവരാണ് വിജയത്തിലേക്കെത്തുന്നത്. ഒരു സംരംഭകനെ സംബന്ധിച്ച് പരാജയത്തെ കൈകാര്യം ചെയ്യുവാൻ വേണ്ടത്ര പ്ലാനിങ്ങുകൾ ആവശ്യമാണ്. ബിസിനസ്സിൽ പരാജയപ്പെടാതിരിക്കുവാൻ സംരംഭകൻ ചെയ്യേണ്ട 7 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം (7 ways an entrepreneur can prevent business failures).


1.Start small

ആരംഭഘട്ടത്തിൽ ചെറിയ തോതിൽ ബിസിനസ്സ് തുടങ്ങുവാൻ  സംരംഭകൻ പ്രത്യേകം ശ്രദ്ധിക്കണം.

ആദ്യഘട്ടത്തിൽ തന്നെ ഒരുപാട് പണം മുടക്കി, വളരെ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി വലിയതോതിൽ ബിസിനസ്സ് ആരംഭിക്കുമ്പോൾ പലപ്പോഴും പല കാര്യങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുവാൻ പലർക്കും സാധിക്കാറില്ല. ബിസിനസ്സ് ചെറിയ രീതിയിൽ ആരംഭിക്കുമ്പോൾ, എല്ലാ പ്രവർത്തനങ്ങളും  സംരംഭകന്റെ നിയന്ത്രണത്തിലായിരിക്കും, കൈകാര്യം ചെയ്യുവാൻ എളുപ്പമായിരിക്കും, അതുപോലെ തന്നെ പല പുതിയ കാര്യങ്ങൾ പഠിക്കുവാനും സാധിക്കും. അതുകൊണ്ട് ചെറിയ രീതിയിൽ നിന്നും തുടക്കം കുറിച്ച് പിന്നീട് വലിയ തോതിലേക്ക് ബിസിനസ്സ് വികസിപ്പിക്കുക.


2.Plan your business

വ്യക്തമായ പ്ലാനിങ്ങുകൾ ഇല്ലാതെ മുന്നോട്ട് പോകുന്നത്  ബിസിനസ്സിൽ  തീർത്തും അബന്ധമെന്നാണ് പറയുന്നത്. ദീർഘകാലത്തേക്കുള്ള ബിസിനസ്സിന്റെ പ്രവർത്തനങ്ങൾക്കും, ഭാവിയിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും പ്ലാനിംഗ് ആവശ്യമാണ്. സ്ഥാപനത്തിൽ ലക്ഷ്യബോധം ഉണ്ടാകുവാനും, ചിട്ടയായ രീതിയിൽ പ്രവർത്തിക്കുന്നതിനും വ്യക്തമായ പ്ലാനിംഗ് നിർവ്വചിക്കുകയാണ് വേണ്ടത്. 


3.Product -market fit

ബിസിനസ്സിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാൻ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന് വിപണിയിൽ സാധ്യതയുണ്ടോ എന്നും, അവ വിപണിയിൽ അനുയോജ്യമാണോ എന്നും, ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാണോ എന്നും മനസ്സിലാക്കുക. നിലവിൽ വിപണിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണോ തന്റെ ഉത്പന്നം എന്ന് ഓരോ സംരംഭകനും ഉറപ്പുവരുത്തേണ്ടതുണ്ട്.


4.People Management skill

ബിസിനസ്സിന്റെ വളർച്ചയ്ക്കാവശ്യമായ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ജീവനക്കാർ. എന്നാൽ സംരംഭകനെ  സംബന്ധിച്ച് ജീവനക്കാരെ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ഒരു pain point ആയി മാറാറുണ്ട്. ജീവനക്കാരെ മനസ്സിലാക്കിക്കൊണ്ട്, അവരുടെ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുകയും, പൂർണ്ണമായ പിന്തുണ നൽകികൊണ്ട് അവരെ എൻഗേജ് ചെയ്യുവാനും,  പ്രചോദിപ്പിക്കുവാനും,ശാക്തീകരിക്കുവാനും,  മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുമുള്ള  പീപ്പിൾ മാനേജ്മെന്റ് സ്കിൽസ് സംരംഭകന് ഏറ്റവും അനിവാര്യമായ  കഴിവുകളിൽ ഒന്നാണ്.


ബിസിനസ്സിലുണ്ടാകുന്ന സമ്പത്ത് കൈകാര്യം ചെയ്യുവാനും, ശരിയായ രീതിയിൽ അവ വിനിയോഗിക്കുവാനും, നിലവിലുള്ള സമ്പത്ത് പ്രയോജനപ്പെടുത്തി എപ്രകാരം കൂടുതൽ വളർച്ച പ്രാപ്തമാക്കാം എന്നും, ഫിനാഷ്യൽ സ്റ്റെമെന്റുകൾ വിശകലനം ചെയ്യുവാനുള്ള പ്രാവീണ്യം, സാമ്പത്തിക ഇടപാടുകളിൽ മേൽനോട്ടം വഹിക്കുവാനും, വ്യക്തമായ സാമ്പത്തിക അച്ചടക്കം പാലിക്കുവാനുള്ള കഴിവ്, ഇത്തരത്തിൽ മികച്ച സാമ്പത്തിക ആരോഗ്യം ബിസിനസ്സിൽ നിലനിർത്തുവാനായി ഫിനാൻഷ്യൽ സ്കിൽസ് സംരംഭകന് ഏറ്റവും അനിവാര്യമായ കഴിവുകളിൽ ഒന്നാണ്.


6.Measuring

ബിസിനസ്സിൽ ഏതൊരു കാര്യവും ശരിയായ രീതിയിൽ മാനേജ് ചെയ്യണമെങ്കിൽ വ്യക്തമായി അളന്നു തിട്ടപ്പെടുത്തണം. അളക്കുന്തോറും, മെച്ചപ്പെടുത്തലുകൾ എവിടെയെല്ലാം വരുത്തണമെന്നും, പ്രവർത്തനങ്ങൾ എങ്ങനെയെല്ലാം കാര്യക്ഷമമാക്കുവാൻ സാധിക്കും എന്ന വ്യക്തമായ അവബോധം സംരംഭകന് ലഭിക്കും. അളന്നു തിട്ടപ്പെടുത്തുന്ന ഏതൊരു കാര്യത്തിനും വളർച്ചയുണ്ടാകും എന്ന് നിസ്സംശയം പറയാം 


7.Continuous learning

നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുക. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനം നിലനില്പിനാവശ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് ലോകത്തെക്കുറിച്ചും, മാറി വരുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുക. പുതിയ ചിന്താഗതി ഉടലെടുക്കുവാനും പുതിയ പ്രവർത്തനങ്ങൾ ബിസിനസ്സിൽ പരീക്ഷിക്കുവാനും പഠനം നിങ്ങളെ സഹായിക്കും.

 





181 views0 comments
bottom of page