top of page
  • Samagra Official

എസ്എംഇ- കളിൽ (SME)എച്ച് ആറുമായി(HR) ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന 4 വെല്ലുവിളികൾ !

സ്ഥാപനത്തിലെ എച്ച് ആർ എന്തുകൊണ്ട് മികച്ചതാകണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ നിലനില്കുന്നുള്ളു.

സ്ഥാപനത്തിന്റെ ജീവനും നിലനിൽപ്പും ജീവനക്കാരാണ്.

യഥാർത്ഥത്തിൽ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിലുള്ള വെല്ലുവിളി, അവരെ നിലനിർത്തുക, അവർക്ക് അനുയോജ്യമായ ട്രെയിനിങ്ങുകൾ കൊടുക്കുക, പെർഫോമൻസ് മാനേജ്‌മന്റ് എന്നിവ മാത്രമല്ല സ്ഥാപനം നേരിടേണ്ടി വരുന്ന വെല്ലുവിളികൾ. ഇതിനുപുറമെ പൊതുവായി ചെറുകിട സ്ഥാപനങ്ങളിൽ (SME) എച്ച് ആറുമായി (HR) നേരിടേണ്ടി വരുന്ന 4 വെല്ലുവിളികൾ ഏതെല്ലാമാണെന്ന് നോക്കാം.


1. Lack of resources to meet the activities

പരിമിതമായ എച്ച് ആർ വിഭവങ്ങൾ യഥാർത്ഥത്തിൽ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഗണ്യമായി ബാധിക്കാം.

എസ് എം ഇ- കളിൽ, സ്ഥാപനത്തിന് അനുയോജ്യരായ മികച്ച ജീവനക്കാരെ ലഭിക്കാതെ പോകുന്നത്, മികച്ച എച്ച് ആർ ഉദ്യാഗസ്ഥർ സ്ഥാപനത്തിൽ ഇല്ലാതെ പോകുന്നത്, എച്ച്ആർ സോഫ്‌റ്റ്‌വെയർ ഉൾപ്പെടെയുള്ള ടൂളുകൾ ഇല്ലാതെ പോകുന്നത് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഇത്തരം പ്രശ്നങ്ങൾ ജീവനക്കാരുടെ ഓൺബോർഡിംഗ്, പേറോൾ മാനേജ്മെന്റ്, പെർഫോമൻസ് മാനേജ്‌മന്റ് പ്രോസസ്സ് എന്നിവയുടെ അപര്യാപ്തതയ്ക്ക് കാരണമാകുന്നു.

2. Personal development along with professional development.

വ്യക്തിപരവും തൊഴിൽപരവുമായ വികസനം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം വ്യക്തിഗത വളർച്ചയിലൂടെ വികസിപ്പിച്ച കഴിവുകളും ഗുണങ്ങളും പലപ്പോഴും ഒരു വ്യക്തിയുടെ പ്രൊഫഷണൽ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.

വ്യക്തിപരവും തൊഴിൽപരവുമായ വികസനം തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കുന്നത് ജോലിസ്ഥലത്തും പുറത്തും കൂടുതൽ സുസ്ഥിരവും വിജയകരവുമായ ജീവിതത്തിലേക്ക് നയിക്കും.

ഇവ രണ്ടും ഒരുപോലെ ജീവനക്കാരിൽ ഉറപ്പാക്കാൻ സാധിക്കാതെ പോകുന്നത് ജീവനക്കാരിൽ മടുപ്പും പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് പോകുകയും ചെയ്യുന്നു.


3. Succession planning

എസ്എംഇ- കളിൽ (SME) പലപ്പോഴും സക്സഷൻ പ്ലാനിംഗ് നടത്താതെ പോകുന്നതും ആസൂത്രണം ചെയ്യാതെ പോകുന്നതും വലിയൊരു വെല്ലുവിളിയാണ്. ഇത് സ്ഥാപനത്തിലെ പ്രധാന ജീവനക്കാർ പോകുമ്പോൾ തടസ്സങ്ങളും, ഉല്പാദനക്ഷമതയിൽ വിടവുകൾക്കും ഇടയാക്കുന്നു.

ചെറുകിട സ്ഥാപനങ്ങളിൽ മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന ജീവനക്കാരെ കണ്ടെത്തുകയും, വളർച്ചയ്ക്കുള്ള സാഹചര്യങ്ങളും മികച്ച കരിയർ പാത്തും നൽകുവാൻ സാധിക്കണം.

ഇത് കൂടുതൽ ഉത്തരവാദിത്വമുള്ള, സ്ഥാപനത്തിന്റെ പ്രധാന റോളുകളിലേക്ക് ജീവനക്കാരെ പരിവർത്തനം ചെയ്യുന്നതിനും നിയമിക്കുന്നതിനും സഹായിക്കുന്നു.


4. Developing effective HR policies

ന്യായവും സുതാര്യവുമായ ശക്തമായ എച്ച്ആർ പോളിസികൾ സ്ഥാപിക്കുന്നതിൽ എസ്എംഇ-കൾ പലപ്പോഴും ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള പോളിസികളിൽ തൊഴിലുടമയുടെയും ജീവനക്കാരന്റെയും ഉത്തരവാദിത്തങ്ങൾ വിശദീകരിക്കപ്പെടുന്നു. ഇത്തരത്തിൽ ഫലപ്രദമായ എച്ച്ആർ (HR) പോളിസികൾ ഉപയോഗിച്ച്, എസ്എംഇ-കൾക്ക് വിശ്വാസത്തിന്റെയും നീതിയുടെയും ഉൾപ്പെടുത്തലിന്റെയും ഒരു സംസ്കാരം കെട്ടിപ്പടുക്കാൻ കഴിയും. സ്ഥാപനത്തിന്റെ പ്രശസ്തി വർധിപ്പിക്കുവാനും, ജീവനക്കാരിൽ പ്രചോദനം നിലനിർത്തുന്നതിനും, മികച്ച ടാലന്റുകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും എച്ച്ആർ പോളിസികൾക്ക് വലിയ പങ്കുണ്ട്.



23 views0 comments
bottom of page