top of page
  • Samagra Official

ബിസിനസ്സ് പരാജയപ്പെടുന്നതിന് പിന്നിലെ പൊതുവായ കാരണങ്ങൾ എന്തെല്ലാം (reasons for failures in business) ?

 

1.  Entrepreneur Mindset

ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിന് ശക്തമായ സംരംഭക മനോഭാവം അനിവാര്യമാണ്. സംരംഭക മനോഭാവത്തിലുള്ള പ്രശ്നങ്ങൾ ബിസിനസ്സിന്റെ ദിശയെ കാര്യമായി ബാധിച്ചേക്കാം. വ്യക്തമായ, ദീർഘകാല വീക്ഷണമില്ലാതെ, ഒരു ബിസിനസ്സിനും ലക്ഷ്യം പ്രപ്തമാക്കുവാൻ സാധിക്കില്ല. വെല്ലുവിളികളിലും അവസരണങ്ങൾ കണ്ടെത്തുവാനും, നിരന്തരമായ മാറ്റങ്ങൾ വരുത്തി ബിസിനസ്സ് നവീകരിക്കുവാനും, മാറ്റങ്ങളെ പോസിറ്റിവായ മനോഭാവത്തോട് കൂടി വീക്ഷിക്കുവാനും സാധിക്കണം. ബിസിനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും അവസരങ്ങളെയും ഒരു പോലെ വീക്ഷിക്കുവാനും ശരിയായ രീതിയിൽ അവയെ അഭിസംബോധന ചെയ്യുവാനും സാധിക്കുന്നതായിരിക്കണം ഒരു മികച്ച സംരംഭക മനോഭാവം.


2.  Sales

സെയിൽസിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ബിസിനസ്സിലുണ്ടാകുന്ന റവന്യൂ, പ്രോഫിറ്റബിലിറ്റി, വളർച്ച എന്നിവയെ നേരിട്ട് ബാധിക്കും എന്നത് ഉറപ്പായ കാര്യമാണ്. ഫലപ്രദമല്ലാത്ത സെയിൽസ് സ്ട്രാറ്റജികൾ, സെയിൽസ് പ്രോസസ്സുകൾ, ശരിയായ പരിശീലനവും വികസനവുമില്ലാത്ത  സെയിൽസ് ടീം, ലഭിച്ച ലീഡുകളെ ഉപഭോക്താക്കളായി മാറ്റുവാൻ സാധിക്കാത്തത്, ലീഡുകളെ  ഉപഭോക്താക്കളുമായി  മികച്ച ബന്ധം ഉറപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച എന്നിവ സെയിൽസിലുണ്ടാകുന്ന പ്രശ്നങ്ങളാണ്.


3.  Marketing

വ്യക്തമായ മാർക്കറ്റിങ് റിസേർച്ചിന്റെ അഭാവം, ശരിയായ മാർക്കറ്റിങ് സ്ട്രാറ്റജികൾ നിർമ്മിക്കുന്നതിനുള്ള അപാകത, ഉപഭോക്താക്കളുടെയും വിപണിയിലെയും ആവശ്യങ്ങൾ മനസ്സിലാക്കാതെ പോകുന്നത്, ശക്തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കൊടുക്കാതിരിക്കുക, അപര്യാപ്തമായ ഡിജിറ്റൽ സാന്നിധ്യം, ഓൺലൈൻ വിപണനത്തെ അവഗണിക്കുന്നത്, ROI കൃത്യമായി അളക്കുവാൻ സാധിക്കാതെ പോകുന്നത്, മാർക്കറ്റിങ് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വ്യക്തമായി ട്രാക്ക് ചെയ്യുവാൻ പറ്റാത്തത്, എന്നിവയെല്ലാം മാർക്കറ്റിംഗിലുണ്ടാകുന്ന പ്രശ്നങ്ങളാണ്.

ഇവ കൃത്യമായി വിശകലനം ചെയ്യുകയും മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് വിപണിയിൽ നിങ്ങളെ ദുർബലനാക്കും.

 

4.  Finance

സാമ്പത്തിക അച്ചടക്കം ബിസിനസ്സിന്റെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും നിർണ്ണായകമാണ്. മോശം സാമ്പത്തിക ആസൂത്രണം, ക്യാഷ് ഫ്ലോയിലുണ്ടാകുന്ന പ്രശ്നങ്ങൾ, ബഡ്ജറ്റിങ് ചെയ്യാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ കൃത്യമായി വിശകലനം ചെയ്യാത്തതുകൊണ്ടുണ്ടാകുന്ന അപാകതകൾ തുടങ്ങി സാമ്പത്തിക കാര്യങ്ങളിലെ അച്ചടക്കമില്ലായ്മ ബിസിനസ്സിനെ കാര്യമായി ബാധിക്കും.

 

5.  Issues with HR practices

ബിസിനസ്സിൽ ശക്തമായ ഒരു ടീം കെട്ടിപ്പടുക്കുന്നതിനും മികച്ച  സംസ്കാരം നിലനിർത്തുന്നതിനും എച്ച്ആർ നിർണായകമാണ്. സ്ഥാപനത്തിന്റെ വർക്ക് കൾച്ചറിനും ജോബ് റോളിനും അനുയോജ്യമല്ലാത്ത നിയമനങ്ങൾ സ്ഥാപനത്തിന്റെ ഉല്പാദനക്ഷമത അനാവശ്യ പരിശീലന ചിലവ് എന്നിവയ്ക്ക് കാരണമാകുന്നു. മികച്ച എംപ്ലോയീ എൻഗേജ്മെന്റ് ആക്ടിവിറ്റികൾ സ്ഥാപനത്തിൽ നടപ്പിലാക്കാതെ പോകുന്നത് ജീവനക്കാരുടെ ഇടപഴകൽ ഇല്ലാതാക്കുന്നു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ സ്ഥാപനത്തിൽ വളരെ നാൾ നിലനിർത്തുവാൻ സാധിക്കാതെ പോകുന്നതും സ്ഥാപനങ്ങളിൽ പൊതുവെ കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ എച്ച്ആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഹരിക്കുന്നത് സ്ഥാപനത്തിന് ഏറെ ഗുണം ചെയ്യും.

 

6.  Operational Inefficiencies

കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചിലവ് കുറക്കുന്നതിനും ഓപ്പറേഷണൽ ആക്ടിവിറ്റികൾ ശരിയായ രീതിയിൽ ഒപ്റ്റിമൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായി മെച്ചപ്പെടുത്തുകയും, വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച റിസൾട്ടുകൾ ഉണ്ടാക്കുന്നതിനും, ശരിയായ KRA & KPI-കൾ ഇല്ലാതെ പ്രവർത്തനങ്ങളിലെ അപാകതകൾ തിരിച്ചറിയാതെയും പരിഹരിക്കാതെയും പോകുന്നത്, ഇൻവെന്ററി കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകൾ, ഇത്തരത്തിൽ നീണ്ടു പോകുന്നു പ്രശ്നങ്ങൾ.

 

മേല്പറഞ്ഞ കാര്യങ്ങൾ (reasons for failures in business) കൃത്യമായി പരിഹരിക്കപ്പെടുന്നത് സ്ഥാപനത്തിന്റെ ഉന്നമനത്തിനും വളർച്ചയ്ക്കും വലിയ ഗുണം ചെയ്യും എന്നതിൽ തർക്കമില്ല.

 

207 views0 comments
bottom of page