top of page
Search

ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് (next level) പോകുവാൻ സംരംഭകൻ ചെയ്യേണ്ട 4 കാര്യങ്ങൾ!

  • Samagra Official
  • Nov 8, 2023
  • 1 min read

ഒരു ഘട്ടത്തിനപ്പുറത്തേക്ക് ബിസിനസ്സ് വളരുന്നതിന് ശരിയായ ഗ്രോത്ത് സ്ട്രാറ്റജികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സ്ഥാപനത്തിന്റെ സ്ഥിരമായ വളർച്ച, നവീകരണം എന്നിവ ഉറപ്പാക്കുന്നതിനായി ഒരു കൂട്ടം പ്രവർത്തനങ്ങൾ സൂക്ഷമായി രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. ഇതിൽ ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് (next level)കൊണ്ടുപോകുവാൻ പ്രധാനമായ 4 കാര്യങ്ങളെക്കുറിച്ച് നോക്കാം.


1. Efficiency improvement

നിലവിൽ സ്ഥാപനത്തിലെ ചിലവുകൾ കുറക്കുവാനും, ഉത്പാദനക്ഷമത വർധിപ്പിക്കുവാനും, സ്ഥാപനത്തിന്റെ അകത്തുള്ള പ്രവർത്തനങ്ങളും പ്രോസസ്സുകളും ശരിയായ രീതിയിൽ വിശകലനം ചെയ്യുക.

വിവിധ വിഭാഗങ്ങളിൽ ഇത്തരം വിശകലനം നടത്തുക. ആവർത്തിച്ചുണ്ടാകുന്ന ജോലികളും പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും, ഔട്ട്സോഴ്സ് ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുകയും ചെയ്യുക.

ഇത്തരത്തിൽ സ്ഥാപനത്തിന്റെ കാര്യക്ഷമത മെച്ചെപ്പെടുത്തുവാനും വർധിപ്പിക്കുവാനുമുള്ള മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക.


2. Focus on Marketing and Branding

ബിസിനസ്സിൽ ഏറ്റവും പ്രധാനം നിങ്ങളുടെ ടാർഗറ്റഡ് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണ്.

സോഷ്യൽ മീഡിയ, കണ്ടൻറ് മാർക്കറ്റിങ്, ഇ-മെയിൽ മാർക്കറ്റിങ് തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെ അവരിലേക്ക് എത്തിച്ചേരുവാൻ ശ്രമിക്കുക. ഇത്തരത്തിൽ സ്ഥാപനത്തിന് അനുയോജ്യമായ ശക്തമായ മാർക്കറ്റിങ് രീതികൾ തിരഞ്ഞെടുക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.

അതുപോലെ തന്നെ ബ്രാൻഡിങ്ങിനായി ഇൻവെസ്റ്റ് ചെയ്യുക.

വിപണിയിൽ മറ്റുള്ള കോംപറ്റീറ്റേഴ്സിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്ന ബ്രാൻഡ് ഐഡന്റിറ്റിയും ബ്രാൻഡ് വാല്യൂവും നിർമ്മിക്കുന്നതിനായി പരിശ്രമിക്കേണ്ടതാണ്.


3. Stay updated

ഉപഭോക്തൃസംപ്ത്രിപ്തി മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തനങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യയുടെ സഹായം തേടുക. ജീവനക്കാരുടെ ദൈന്യം ദിന പ്രവർത്തനങ്ങളും ജോലികളും എളുപ്പമുള്ളതാക്കാൻ അനുയോജ്യമായ ടൂളുകൾ തിരഞ്ഞെടുക്കുക. അതുപോലെ നിങ്ങളുടെ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട സാങ്കേതിക പുരോഗതി നിരന്തരം ട്രാക്ക് ചെയ്യുകയും, മാറ്റങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും അവ ബിസിനസ്സിൽ നടപ്പാക്കുകയും ചെയ്യുക.

മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കിക്കൊണ്ട്, ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾക്കനുസരിച്ച്, ഉത്പന്നങ്ങളിലും സേവനങ്ങളിലും ഇന്നോവേറ്റ് ചെയ്യുവാനും ടെക്നോളജിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക.


4. Effective financial management

സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത കൊണ്ടുവരുകയും, കൃത്യമായ പ്ലാനിംഗ് നടത്തുകയും, ഫിനാൻഷ്യൽ മാനേജ്മെന്റ് മികച്ചതാക്കുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക.

വളരെ റിയലിസ്റ്റിക്ക് ആയ ബഡ്ജറ്റ് വികസിപ്പിക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുക. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ കൃത്യമായി വിശകലനം ചെയ്യുക.

സ്ഥാപനത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമായ ക്യാഷ് ഫ്ലോ പോസിറ്റിവായി നിലനിർത്തുവാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.



 
 
 
bottom of page