ഒരു പുതിയ വിപണിയിലേക്ക് ബിസിനസ്സ് വികസിപ്പിക്കുന്നതിന് കൃത്യമായ ആസൂത്രണം, പുതിയ വിപണിയെക്കുറിച്ചുള്ള പഠനം, വിലയിരുത്തൽ എന്നിവയെല്ലാം ആവശ്യമാണ്.
ബിസിനസ്സ് വികസിപ്പിക്കുന്നതിന് (expand) ശരിയായ വിഭവങ്ങളുടെ ആവശ്യകത, നിലവിലുള്ള വിഭവങ്ങളുടെ പ്രവർത്തനക്ഷമത, നിലവിലുള്ള ബിസിനസ്സ് ട്രെൻഡുകൾ, മാർക്കറ്റ് അനാലിസിസ്, ഉല്പന്നത്തിന്റെ ഗുണമേന്മ എന്നിവയെല്ലാം പ്രധാനമാണ്.
അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി നോക്കാം.
1. Localized Marketing strategy
ഒരു പുതിയ വിപണിയിലേക്ക് (new market) പ്രവേശിക്കുമ്പോൾ, പുതിയ ഒരു കൂട്ടം ഉപഭോക്താക്കളിലേക്കാണ് നിങ്ങൾ ചെന്നെത്തുന്നത്.
വിപണിയിലും, പ്രദേശത്തിന്റെ സംസ്കാരത്തിലും, എന്തിന് സംസാരിക്കുന്ന ഭാഷയിൽ വരെ വളരെയധികം വ്യത്യാസം അനുഭവപ്പെടാം.
ഇത്തരം സാഹചര്യത്തിൽ പ്രാദേശിക മുൻഗണനകൾക്കും, സംസ്കാരത്തിനും അനുസൃതമായ മാർക്കറ്റിങ് സ്ട്രാറ്റജികളും, ബ്രാൻഡിംഗ് രീതികളും, പ്രൊമോഷണൽ പ്രവർത്തനങ്ങളും തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഇത്തരം സ്ട്രാറ്റജികൾ തിരഞ്ഞെടുക്കുന്നതോടൊപ്പം അവ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട് എന്ന് കൂടി ഉറപ്പ് വരുത്തണം.
2. Local Talent Acquisition
പുതിയ വിപണി, ബിസിനസ്സ് രീതികൾ, ഭാഷ, സംസ്കാരം എന്നിവയുമായി പരിചയമുള്ള ജീവനക്കാരെ ആ പ്രദേശത്ത് നിന്ന് തിരഞ്ഞെടുത്ത് നിയമിക്കുക. വിപണിയുമായി ബന്ധപ്പെട്ട യഥാർത്ഥ ഉൾകാഴ്ച്ചകളും സ്ഥിതിവിവരണങ്ങളും ലഭിക്കുന്നതിനായി പ്രാദേശിക-വിദഗ്ധരെയോ, കൺസൾട്ടന്റുകളെ നിയമിക്കുകയോ ചെയ്യാം.
ഇത് പുതിയ വിപണിയിൽ വളരെ പെട്ടെന്ന് ബിസിനസ്സ് സ്ഥാപിതമാകുന്നതിന് ഒരു പരിധിവരെ സഹായിക്കും.
3. Operational preparation
ഉത്പന്നങ്ങളുടെ നിർമ്മാണം, വിതരണം, സംഭരണം, ഇവ ഉൾപ്പെടുന്ന ലോജിസ്റ്റിക് -നിർമ്മാണ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ആവശ്യകതകൾ എന്നിവ വിലയിരുത്തുക.
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ പ്രാദേശിക വിതരണക്കാരുമായോ പങ്കാളികളുമായോ ബന്ധം സ്ഥാപിക്കുക. ബിസിനസ്സിന്റെ സുഖമമായ പ്രവർത്തനത്തിന് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ശരിയായ പ്ലാൻ തയ്യാറാക്കുക.
4. Monitor and Adapt
നിങ്ങളുടെ മാർക്കറ്റ് എക്സ്പാൻഷന്റെ വിജയം ശരിയായ രീതിയിൽ ട്രാക്ക് ചെയ്യുന്നതിനും അളക്കുന്നതിനും വ്യക്തമായ കെപിഐ - കൾ തിരഞ്ഞെടുക്കുക. നിരന്തരം നിരീക്ഷിക്കുകയും വളർച്ച ഉണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുക. ഒപ്പം പുതിയ വിപണിയായതു കൊണ്ട് തന്നെ, മാറ്റം വരുത്തേണ്ട കാര്യങ്ങളിൽ മാറ്റം വരുത്തുകയും, ഫ്ലെക്സിബിളായി സ്ട്രാറ്റജികൾ ക്രമീകരിക്കുകയും ചെയ്യുക.
വിപണിയിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്കുകൾ, ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യം, അവരുടെ അഭിപ്രായങ്ങൾ, പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്ട്രാറ്റജികളിൽ മാറ്റം കൊണ്ടുവരുവാനും അവ ക്രമീകരിക്കുവാനും തയ്യാറാവണം.