top of page
  • Samagra Official

ബിസിനസ്സിൽ സംരംഭകൻ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത (never compromise) 4 കാര്യങ്ങൾ!

സംരംഭകർ പലപ്പോഴും തന്ത്രപരമായി തീരുമാനങ്ങൾ എടുക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയും ചില ഘടകങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് ദീർഘകാല വിജയത്തിനും, മികച്ച റിസൾട്ടുകൾ ബിസിനസ്സിൽ സൃഷ്ടിച്ചുകൊണ്ട് പോസിറ്റീവായ സമീപനത്തിനും കാരണമാകുന്നു. പ്രധാനപ്പെട്ട 4 കാര്യങ്ങൾ നോക്കാം.


1. Standard of service

ബിസിനസ്സിൽ എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും, നിങ്ങൾ കൊടുക്കുന്ന സേവനങ്ങളിലും ഉത്പന്നങ്ങളിലും ഗുണമേന്മയിൽ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക. ശക്തമായ പ്രശസ്തിയും ഉപഭോക്തൃ വിശ്വസ്തതയും കെട്ടിപ്പടുക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഗുണനിലവാരം അത്യന്താപേക്ഷിതമാണ്.

ഉയർന്ന നിലവാരമുള്ള സേവനങ്ങൾ സ്ഥിരതയോട് കൂടി യാതൊരു തടസ്സവും കൂടാതെ നല്കുന്നതിലൂടെ കൃത്യമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്ത് നിറവേറ്റുന്നു എന്ന പ്രതീതി അവർക്ക് ഉണ്ടാകുന്നു. പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ഗുണമേന്മയുള്ള സേവനങൾ അവരിലേക്ക് എത്തിച്ചേരുന്നത് ഉപഭോക്ത്യ സംതൃപ്തി വർധിപ്പിക്കുന്നു.


2. Ethical perspective

ബിസിനസ്സ് ചെയ്യുമ്പോൾ എപ്പോഴും ധാർമ്മികമായ അവബോധം എപ്പോഴും ആവശ്യമാണ്. അതായത് സത്യസന്ധതയോടും നീതിയോടെയും സുതാര്യമായും ബിസിനസ്സ് നടത്തുക എന്നതാണ്. ബിസിനസ്സിന്റെ മൂല്യങ്ങളും സ്ഥാപനത്തിന്റെ മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട്, മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന തീരുമാനങ്ങൾ എടുക്കുവാനും, ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവരോടും സത്യസന്ധവും ബഹുമാനാർഹവുമായ സമീപനവും ഇടപെടലും സ്വീകരിക്കുവാൻ തയ്യാറാകുക.


3. Employee and customer satisfaction

ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിലൂടെ മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും കാരണമാകുന്നു. വളർച്ചയ്ക്കുള്ള അന്തരീക്ഷം, ന്യായമായ ശമ്പളം, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്നിവ എല്ലാ ജീവനക്കാർക്കും ഒരുപോലെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.


സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കുന്ന പോലെ ഉപഭോക്താക്കളുടെ സംതൃപ്തി കൂടി ഉറപ്പാക്കുക. ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുകയും, സമയഇടവേളകൾക്കനുസരിച്ച് ഫീഡ്ബാക്കുകൾ സ്വീകരിച്ചുകൊണ്ട് സേവനങ്ങളിൽ മികവ് വളർത്തുകയും ചെയ്യുക. ഉയർന്ന ഉപഭോക്ത്യ സംതൃപ്തി മികച്ച കസ്റ്റമർ റീറ്റെൻഷൻ ഉൽപ്പാക്കുന്നു.

ഈ രണ്ട് കാര്യങ്ങളിലും യാതൊരുവിധ വിട്ടുവീഴ്ചയും (never compromise) സംഭവിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.


4. Price

കോംപറ്റീറ്ററുമായുള്ള മത്സരത്തിൽ, വിലയിൽ വിട്ടുവീഴ്ചകൾ വരുത്താതിരിക്കുക. വിലക്കുറവ് പൊതുവെ ഉപഭോക്താക്കൾക്ക് ഇഷ്ടമാണ്. എന്നാൽ ഒരിക്കലും വിലയിൽ വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് നിങ്ങളുടെ ഉല്പന്നത്തിന്റെ നിലവാരം കുറയ്ക്കരുത്. മികച്ച ഗുണമേന്മയുള്ള ഉത്പന്നത്തിൽ ഉപഭോക്താക്കൾ ഒരിക്കലും വിലപേശില്ല.

സേവനവും ഗുണനിലവാരവും മികച്ചതാണെങ്കിൽ ഉല്പന്നത്തിന്റെ വിലയും ഉപഭോക്താക്കൾക്ക് ഒരു പ്രശ്നമല്ലാതാകും.

നിങ്ങൾ വിൽക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉല്പന്നമാണെന്ന് വിശ്വസിക്കുമ്പോൾ വിലയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കാത്തതായി വരും.


മേല്പറഞ്ഞ 4 കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ ബിസിനസ്സിലും പ്രത്യേകം ശ്രദ്ധിക്കുമല്ലോ?

224 views0 comments
bottom of page