സ്ഥാപനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർ കേവലം അവർക്ക് നിർദ്ദേശിച്ച റോളുകളിൽ മാത്രം മികവ് പുലർത്തുന്നവരല്ല. മറിച്ച് ആകെമൊത്തം സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി സംഭാവന ചെയ്യുന്നവരായിരിക്കും (the most wanted employee). എന്തെല്ലാം കാര്യങ്ങൾ അവരെ വ്യത്യസ്തനാക്കുന്നു എന്ന് നമുക്ക് നോക്കാം!
1. Initiatives
വെല്ലുവിളി നിറഞ്ഞ പ്രോജക്റ്റുകൾക്കായി സന്നദ്ധത പ്രകടിപ്പിച്ചും പുതിയ ആശയങ്ങൾ നിർദ്ദേശിച്ചും ജോലി റോളിനപ്പുറത്തേക്ക് സംഭാവന ചെയ്യാനുള്ള അവസരങ്ങൾ സജീവമായി തേടിക്കൊണ്ട് ഏതൊരു കാര്യത്തിലും മുൻകൈ എടുക്കുവാൻ ഈ കൂട്ടർ സന്നദ്ധരായിരിക്കും.
2. They do Extra
നിലവിൽ അവരെ ഏല്പിച്ചിരിക്കുന്ന ജോലിയെക്കാൾ എന്ത് അധികമായി ചെയ്യാം എന്നും, എന്ത് കൂടുതൽ സ്ഥാപനത്തിനായി സംഭാവന ചെയ്യാം എന്നും നിരന്തരം അന്വേഷിക്കുന്നവരായിരിക്കും ഈ വിഭാഗക്കാർ.
അധികം ചെയ്യാനുള്ള ഈ മനസ്സും കഴിവും തന്നെ അവരെ മറ്റുള്ള ജീവനക്കാരിൽ നിന്നും വ്യത്യസ്തരാക്കുന്നു.
3. Team player mentality
തന്റെ സഹപ്രവർത്തകരുമായും, സ്ഥാപനത്തിലെ ഉയർന്ന സ്ഥാനത്തുള്ളവരുമായും സഹകരിച്ചു പ്രവർത്തിക്കുവാനും, ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ടീമിന് മികച്ച പിന്തുണ നൽകുവാനും ഇവർക്ക് സാധിക്കുന്നു. ഒരു മികച്ച ടീം പ്ലേയർ ആയിരിക്കുക എന്നത് സ്ഥാപനം ഉറ്റുനോക്കുന്ന കാര്യമാണ്.
4. Networking
ഇവർ നെറ്റ്‌വർക്കിങ് അവസരങ്ങൾ ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ല. കാരണം നെറ്റ്‌വർക്കിങ്ങിലൂടെ കൂടുതൽ ഉൾകാഴ്ചകളും അവസരങ്ങളും ലഭിക്കുമെന്ന ഉത്തമ ബോധ്യം ഇവർക്കുണ്ട്. സ്ഥാപനത്തിനകത്തും പുറത്തും പ്രൊഫഷണൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ അതീവ പ്രാവീണ്യം ഇവർക്കുണ്ടായിരിക്കും.
5. Embrace feedback
വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള ഒരു ഉപകരണമായി ഇവർ ഫീഡ്ബാക്കിനെ ഉപയോഗിക്കുന്നു. പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നത് ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ പ്രധാന സ്വഭാവമാണ്.
6. Creative and innovative ideas
നൂതന ആശയങ്ങൾ കൊണ്ടുവരികയും, പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തി തുടർച്ചയായ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു എന്നത് ഇവരുടെ പ്രത്യേകതയാണ്.
7. Continuous learning
പുതിയ ട്രെൻഡുകളെക്കുറിച്ചും, പുതുയ കഴിവുകൾ വികസിപ്പിക്കുന്നതിനും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള സന്നദ്ധത ഇവർക്കുണ്ടായിരിക്കും. പരിശീലന സെഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കുകയും, നിരന്തരം പഠിക്കുവാനുള്ള അതീയ ആഗ്രഹം ഇവരിൽ ഉണ്ടായിരിക്കും.