top of page
  • Samagra Official

മാർക്കറ്റിങ് (Marketing) എങ്ങനെ മികച്ചതാക്കാം ?

ബിസിനസ്സ് ലോകത്ത് തുടർച്ചയായ മാറ്റങ്ങളും പരിവർത്തനങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫലപ്രദമല്ലാത്ത കാലഹരണപ്പെട്ട മാർക്കറ്റിങ് സ്ട്രാറ്റജികൾ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ബിസിനസ്സ് തുടർച്ചയായി വളരുകയും വികസിക്കുകയും ചെയ്യുമ്പോൾ മാർക്കറ്റിങ് സ്ട്രാറ്റജികളും വിജയത്തിന് പരമപ്രധാനമാണ്. മാർക്കറ്റിങ് എങ്ങനെ മികച്ചതാക്കാം എന്ന് നമുക്ക് നോക്കാം.


1. Attractive Brand stories

നിങ്ങളുടെ ടാർഗറ്റഡ് ഉപഭോക്താക്കളുമായി വളരെ വേഗത്തിൽ കണക്ട് ചെയ്യുന്നതിനും, ബ്രാൻഡിന്റെ മൂല്യങ്ങളും ദൗത്യവും ശരിയായ രീതിയിൽ ആശയവിനിമയം ചെയ്യുകയും ചെയ്യുന്നതിന് മികച്ച ബ്രാൻഡ് സ്റ്റോറി സൃഷ്ടിക്കുക.

സ്ഥാപനം ഉണ്ടായിവന്നതിന് പിന്നിലുള്ള കഥ, എപ്രകാരം വിജയം കൈവരിച്ചു, ബിസിനസ്സിന്റെ വികസന സമയങ്ങളിൽ നിങ്ങൾ അനുഭവിച്ച വെല്ലുവിളികൾ ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ബ്രാൻഡ് സ്റ്റോറി നിർമ്മിക്കുമ്പോൾ ഉപഭോക്താക്കളുമായി നിങ്ങൾ അറിയാതെ തന്നെ ഒരു വൈകാരിക ബന്ധം രൂപപ്പെടുന്നു.


2. Utilize social media

ഇന്നത്തെ കാലത്ത് കൂടുതൽ ഉപഭോക്താക്കളിലേക്ക് വളരെ വേഗത്തിൽ എത്തിപ്പെടുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് സോഷ്യൽ മീഡിയകൾ. നിരന്തരം അവരുമായി ഇടപഴകുന്നതിനും ബ്രാൻഡ് അവബോധം വളർത്തുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുക.

നിങ്ങളും നിങ്ങളുടെ ബ്രാൻഡും സുപരിചിതമാകുമ്പോൾ ഉപഭോക്താക്കൾ നിങ്ങളുടെ സേവനങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും താല്പര്യമുള്ളവരായി മാറും.


3. Curate high-quality contents

നിങ്ങളുടെ ടാർഗറ്റഡ് ഉപഭോക്താക്കളെയും, ബിസിനസ്സിലേക്ക് വരുവാൻ സാധ്യതയുള്ള ഉപഭോക്താക്കളെയും ആകർഷിക്കുന്നതിന്, അവർക്ക് അനുയോജ്യവും മൂല്യവത്തും വിജ്ഞാനപ്രദവുമായ കണ്ടന്റുകൾ നിർമ്മിക്കുന്നത് ഏറ്റവും മികച്ച മാർഗ്ഗമാണ്. ഇത്തരം കണ്ടന്റുകൾ നൽകി അവരെ ബിസിനസ്സുമായി എൻഗേജ് ചെയ്യിക്കുന്നത് ഏറ്റവും മികച്ച മാർക്കറ്റിങ് (Marketing) രീതികളിൽ ഒന്നാണ്.


4. Consistency in branding

നിങ്ങളുടെ ബിസിനസ്സിന് യോജിച്ചതും, ഉപഭോക്താക്കളാൽ തിരിച്ചറിയുവാൻ സാധിക്കുന്നതുമായ ബ്രാൻഡ് ഐഡന്റിറ്റി നിലനിർത്തുക. ഇതിനായി വ്യത്യസ്ത മാർക്കറ്റിങ് ചാനലുകൾ വഴി ബ്രാൻഡിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തികൾ സ്ഥിരമായി ചെയ്യുക. നിങ്ങളുടെ ബിസിനസ്സ്, ഉത്പന്നങ്ങൾ, നിങ്ങളുടെ സേവനങ്ങളുടെ മാത്രം സവിശേഷതകൾ, ഉപഭോക്താക്കളിൽ നിന്നുമുള്ള ടെസ്റ്റിമോണികൾ, ബിസിനസ്സിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക.


5. Measure

മാർക്കറ്റിങ്ങിൽ കൃത്യമായ ബെഞ്ച്മാർക്കുകൾ തീരുമാനിക്കേണ്ടത് അനിവാര്യമാണ്. ക്യാമ്പയിനുകളുടെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനും, ലീഡുകളുടെ ഗുണനിലവാരം അളക്കുന്നതിനും, വിവരങ്ങളെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുന്നതിനും കൃത്യമായ അളവുകോൽ അത്യാവശ്യമാണ് (Metrics).

മാർക്കറ്റിങ് പ്രവർത്തനങ്ങളെ കൃത്യമായ അളവുകോലുകൾ ഉപയോഗിച്ചുകൊണ്ട് ട്രാക്ക് ചെയ്യുകയും പുരോഗതി അളക്കുകയും ചെയ്യുന്നത് കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുന്നു.

373 views0 comments
bottom of page