top of page
  • Samagra Official

സ്ഥാപനത്തിലെ എച്ച് ആർ (HR) പ്രവർത്തനങ്ങൾ എങ്ങനെ മികച്ചതാക്കാം?



ഒരു സ്ഥപനത്തിൽ ജീവനക്കാരുമായി വളരെ അടുത്ത് കിടക്കുന്ന ഡിപ്പാർട്മെന്റുകളിൽ ഒന്നാണ് എച്ച് ആർ (HR).

ജീവനക്കാരുടെ ക്ഷേമവും വികസനവും നിലനിൽപ്പും മികച്ചതാക്കേണ്ടത് ഈ ഡിപ്പാർട്മെന്റിന്റെ കർത്തവ്യങ്ങളാണ്. മികച്ച എച്ച് ആർ വിഭാഗം ആരോഗ്യപരമായ അന്തരീക്ഷം സ്ഥാപനത്തിൽ ഉണ്ടാക്കുന്നു.

എങ്ങനെ അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താം എന്ന് നോക്കാം.


HR

1. Streamline process in HR


എച്ച് ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വർക്ക്ഫ്ലോകളും കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ഒപ്റ്റിമൈസ് ചെയ്യുകയാണ് വേണ്ടത്. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുവാൻ സാധിക്കുന്ന മാനുവൽ പ്രക്രിയകൾ തിരിച്ചറിയുക.

സ്ഥിരത ഉറപ്പാക്കുവാനും ഓരോ ടാസ്ക്കിനും ആവശ്യമായ സമയം ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുവാനും സ്ഥാപനത്തിലുടനീളമുള്ള പ്രക്രിയകൾ സ്റ്റാൻഡേർഡൈസ്സ് ചെയ്യുക. അതുപോലെ തന്നെ പ്രക്രിയകളിലെ സങ്കീർണ്ണത ഒഴിവാക്കുകയും അവ എളുപ്പമുള്ളതാക്കുവാൻ ശ്രമിക്കുകയും ചെയ്യുക.


2. Adopt suitable technologies


എച്ച് ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഖമമാക്കുവാനുള്ള സാങ്കേതിക വിദ്യകൾ സ്ഥാപനത്തിൽ നടപ്പിലാക്കുക. അതുപോലെ തന്നെ ജീവനക്കാരുടെ ആവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുവാനും അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായം തേടുക. ഇത് കൂടുതൽ ക്രീയേറ്റിവ്‌ ആയി ചിന്തിക്കുവാനുള്ള സമയം ജീവനക്കാർക്ക് നൽകുന്നു. ഇത്തരം സാങ്കേതിക വിദ്യകളുടെ ഉപയോഗം സ്ഥാപനങ്ങളിൽ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും ഭരണപരമായ ഭാരം കുറയ്ക്കാനും ജീവനക്കാർക്കിടയിൽ കൂടുതൽ ഫലപ്രദവും ആകർഷകവുമായ അനുഭവം സൃഷ്ടിക്കാനും കഴിയും.


ഉദാഹരണം: ജീവനക്കാരുടെ പെർഫോമൻസ് മാനേജ് ചെയ്യുവാനായി വിവിധ പെർഫോമൻസ് മാനേജ്‌മെന്റ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നത് എച്ച് ആർ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു.

3. Training and Development

നിങ്ങളുടെ സ്ഥാപനത്തിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മികച്ച പരിശീലനവും സ്വയം കഴിവുകൾ വികസിപ്പിക്കുവാനുള്ള അവസരവും നൽകുക.

ഇതിലൂടെ സ്ഥാപനത്തിന് അനുയോജ്യമായ മികച്ച രീതികൾ തിരഞ്ഞെടുക്കുന്നതിനും നിലവിലെ ട്രെൻഡുകൾക്കനുസരിച്ച് ജീവനക്കാരുടെ ഉയർച്ചയ്ക്കായി വ്യത്യസ്ത കാര്യങ്ങൾ നടപ്പിലാക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു.

എച്ച് ആറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നയങ്ങൾ എന്നിവയിൽ അടിസ്ഥാനപരമായ അറിവ് നൽകുക.

മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട് ജീവനക്കാർക്ക് മികച്ച അനുഭവം നൽകുവാനും, വളരെ നാൾ അവരെ സ്ഥാപനത്തിൽ നിലനിർത്താനുമുള്ള കാര്യങ്ങളിൽ അറിവ് നൽകുക. അതോടൊപ്പം സ്വയം വ്യക്തത്വ വികാസത്തിനും അവസരങ്ങൾ നൽകുക.



4. Use suitable matrices


നിങ്ങളുടെ എച്ച് ആർ വിഭാഗത്തിന്റെ പ്രകടനവും പ്രവർത്തനവും വിലയിരുത്തുന്നതിന് വ്യക്തമായ മെട്രിക്‌സുകൾ ഉപയോഗിച്ച് വളർച്ച അളക്കുക. കാരണം അളന്നു തിട്ടപ്പെടുത്തുമ്പോൾ വ്യക്തതയുണ്ടാകും അതുപോലെ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാനും സാധിക്കും. ഇതിൽ എംപ്ലോയീ ടേൺഓവർ, എത്രത്തോളം ജീവനക്കാരെ സ്ഥാപനത്തിൽ നിലനിർത്തുവാൻ സാധിച്ചു, ജീവനക്കാരെ നിയമനം നടത്തുവാനായി എടുത്ത സമയം, എംപ്ലോയീ എൻഗേജ്മെന്റ് എത്രത്തോളമുണ്ട് എന്നിവയെല്ലാം ഉൾപ്പെടുത്താം.

76 views0 comments
bottom of page