top of page
Samagra Official

ജീവനക്കാരുടെ പെർഫോമൻസ് ഉറപ്പാക്കിക്കൊണ്ട് മികച്ച രീതിയിൽ അവരെ എപ്രകാരം കൈകാര്യം (handle) ചെയ്യാം?

സംരംഭകനെ സംബന്ധിച്ച് ബിസിനസ്സിൽ വലിയ വളർച്ച കൈവരിക്കുന്നതിന് മിടുക്കരായ ജീവനക്കാർ അനിവാര്യമാണ്. ജീവനക്കാർ ഉണ്ടായതുകൊണ്ട് മാത്രം പോരാ,മറിച്ച് അവരെ വേണ്ടവിധേന കൈകാര്യം (handle) ചെയ്തുകൊണ്ട് അവരുടെ കാര്യക്ഷമത ഉറപ്പാക്കുവാൻ സാധിക്കുമ്പോളാണ് വിജയം കൈവരിക്കുന്നത്. ഇതിന് ശരിയായ പീപ്പിൾ മാനേജ്‌മന്റ് സ്കില്ലുകൾ അത്യാവശ്യമാണ്.


ശക്തമായ ബന്ധം കെട്ടിപ്പടുത്തുകൊണ്ട്, വ്യക്തമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിക്കൊണ്ട് വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുവാനും, ജീവനക്കാർക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ഫലപ്രദമായ പീപ്പിൾ മാനേജ്‌മെന്റിൽ ഉൾപ്പെടുന്നു.

എങ്ങനെ പീപ്പിൾ മാനേജ്‌മന്റ് മികച്ചതാക്കികൊണ്ട് അവരെ കൈകാര്യം ചെയ്യാം എന്ന് 4 കാര്യങ്ങളിലൂടെ നമുക്ക് നോക്കാം.




1. Goal setting

നിങ്ങളുടെ ജീവനക്കാരുമായി വ്യക്തവും അർത്ഥവത്തായതുമായ ലക്ഷ്യങ്ങൾ സജ്ജമാക്കുക. ജീവനക്കാരുടെ പ്രതിബദ്ധതയും പ്രചോദനവും വർധിപ്പിക്കുന്നതിന് അവരെ ഗോൾ സെറ്റിങ് പ്രോസസ്സിൽ ഉൾപ്പെടുത്തുക. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തത വ്യക്തതയുള്ള പ്രവർത്തനങ്ങൾക്ക് വഴിവയ്ക്കുന്നു. ലക്ഷ്യങ്ങൾ നിർദ്ദിഷ്ടവും അളക്കാവുന്നതും കൈവരിക്കാവുന്നതും പ്രസക്തവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കുക. പതിവായി പുരോഗതി അവലോകനം ചെയ്യുകയും അവരുടെ പ്രകടനത്തെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകുകയും വിജയകരമായ ലക്ഷ്യപ്രാപ്തിയിലേക്ക് അവരെ നയിക്കുകയും ചെയ്യുക.

ജോലികൾ മുൻഗണന ക്രമത്തിൽ തിട്ടപ്പെടുത്തി സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യത്തിലേക്ക് ജീവനക്കാരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുവാൻ സാധിക്കണം.


2. Employee Development

നിങ്ങളുടെ ജീവനക്കാരുടെ പഠനത്തിലും വളർച്ചയിലും ഇൻവെസ്റ്റ് ചെയ്യുക. ഓരോ വ്യക്തിയുടെയും വ്യക്തിഗത ശക്തികൾ മനസ്സിലാക്കി മെച്ചപ്പെടുത്തുന്നതിനും, പെർഫോം ചെയ്യുവാൻ അനുയോജ്യമായ മേഖലകൾ കണ്ടെത്തി വളർത്തുകയും ചെയ്യുക. ജീവനക്കാരുടെ അറിവും കഴിവും വികസിപ്പിക്കുന്നതിന് അനുയോജ്യമായ പരിശീലനം എന്നിവ വാഗ്‌ദാനം നൽകുകയും ചെയ്യാം.

പുതിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കാനും അവരുടെ കരിയറിൽ മുന്നേറാനും അവസരങ്ങൾ നൽകുക.


3. Delegate and empower

നിങ്ങളുടെ ജീവനക്കാരുടെ കഴിവുകളും, കഴിവുകൾക്ക് അനുയോജ്യമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏല്പിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുക. ഉടമസ്ഥാവകാശവും ഉത്തരവാദിത്വബോധവും വളർത്തുന്നതിന് അവർക്ക് ഓട്ടോണോമിയും തീരുമാനമെടുക്കുവാനുള്ള അധികാരവും നൽകുക.

ജോലികൾ ഡെലിഗേറ്റ് ചെയ്യുമ്പോൾ ആവശ്യമുള്ള പിന്തുണ അവർക്ക് നൽകുകയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ഫീഡ്ബാക്കുകളും നൽകിക്കൊണ്ട് പുരോഗതി പതിവായി പരിശോധിക്കുക.

4. Inclusive work environment

നിങ്ങളുടെ ജീവനക്കാരുടെ വൈവിധ്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. വ്യക്തികൾക്ക് വ്യത്യസ്ത പശ്ചാത്തലങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉണ്ടെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അവരുടെ ആവശ്യങ്ങളും മുൻഗണനകളും ഉൾക്കൊള്ളുന്നതിനായി ശരിയായ മാനേജ്മെന്റ് രീതി തിരഞ്ഞെടുക്കുക.

എല്ലാവർക്കും മൂല്യവും ബഹുമാനവും അനുഭവപ്പെടുന്ന തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുക.

സ്ഥാപനത്തിലെ സഹകരണം പ്രോത്സാഹിപ്പിക്കുകയും ടീം അംഗങ്ങളുടെ വ്യത്യസ്ത സംഭാവനകൾക്ക് ശരിയായ പരിഗണനയും അഭിനന്ദനവും നൽകുകയും ചെയ്യുക.

113 views0 comments
bottom of page