top of page
  • Samagra Official

ബിസിനസ്സിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ (crisis management)!

പ്രതിസന്ധി സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഓർക്കുക, എന്നാൽ അവയ്ക്ക് വളർച്ചയ്ക്കും പഠനത്തിനും അവസരങ്ങൾ നൽകാനും കഴിയും. ഇത്തരം സാഹചര്യങ്ങളിൽ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പൊരുത്തപ്പെടാൻ കഴിയുന്നതും, പുതിയ കാര്യങ്ങൾക്കായി മുൻകൈ എടുക്കുന്നതുമാണ് പ്രതിസന്ധികളെ നാവിഗേറ്റ് ചെയ്തുകൊണ്ട് ശരിയായ രീതിയിൽ ക്രൈസിസ് (crisis) വിജയകരമായി മാനേജ് ചെയ്യുന്നതിനുള്ള താക്കോൽ.

എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന് നമുക്ക് നോക്കാം.


1. Always keep a contingency plan

ബിസിനസ്സ് ഏതായാലും അതിനൊരു ക്രൈസിസ് മാനേജ്‌മന്റ് (crisis management) പ്ലാൻ ഉണ്ടാകേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്.

പ്രതിസന്ധി ഉണ്ടാകുമ്പോളാണ് ഇതിനെപ്പറ്റി ചിന്തിക്കേണ്ടത്, മറിച്ച് മുന്നേക്കൂട്ടി കണ്ടുകൊണ്ട് പ്രതിസന്ധിയെ ചെറുക്കുവാനും അതിന്റെ ആഘാതം കുറക്കുവാനും ഒരു മികച്ച പ്ലാൻ തീർച്ചയായും ഉണ്ടാകണം. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നിർദ്ദിഷ്ട നടപടികളുടെ രൂപരേഖ നൽകുവാൻ സാധിക്കുന്നതായിരിക്കണം ഈ പ്ലാൻ.

ഇത്തരം ഒരുക്കം, പ്രതിസന്ധികളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുവാനുള്ള ആത്മവിശ്വാസം നിങ്ങൾക്ക് നൽകുന്നു.


2. Analyse the situation

പ്രതിസന്ധിയും, അതുണ്ടാകാനിടയായ കാരണങ്ങൾ, പ്രതിസന്ധി മൂലമുണ്ടാകുവാൻ സാധ്യതയുള്ള അന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും വേണ്ടത്ര വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക. പ്രതിസന്ധിയുടെ സ്വഭാവം, വ്യാപ്തി, ബിസിനസിൽ ഉടനടിയുള്ള സ്വാധീനം എന്നിവ മനസ്സിലാക്കുന്നതിനായി സാഹചര്യം വിശകലനം ചെയ്യുക.


3. Promote transparent communication

ജീവനക്കാർ, ഉപഭോക്താക്കൾ, വിതരണക്കാർ, നിക്ഷേപകർ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായും തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിർത്തുക.

പ്രതിസന്ധിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കിടുക, എന്ത് നടപടികളാണ് സ്വീകരിക്കുന്നത്, അത് എങ്ങനെയെല്ലാം അവരെ ബാധിച്ചേക്കാം, തുടങ്ങിയ കാര്യങ്ങളിൽ സുതാര്യത നിലനിർത്തുക.

അവരുടെ ചോദ്യങ്ങൾ, ആശങ്കകൾ, സംശയങ്ങൾ എന്നിവ സഹാനുഭൂതിയോടെ അഭിസംബോധന ചെയ്യുക.

ഇത്തരത്തിൽ ബിസിനസ്സുമായി ബന്ധപ്പെട്ട സംരംഭകന്റെ എല്ലാ പ്രവർത്തനങ്ങളിലും തുറന്ന രീതിയും സുതാര്യതയും നിലനിർത്തുക.


4. Have a look on Cashflow

പ്രതിസന്ധി സമയങ്ങളിൽ ക്യാഷ്ഫ്ലോ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം ഇത്തരം സാഹചര്യങ്ങളിൽ സ്ഥാപനത്തിന്റെ അകത്തേക്ക് വരുന്ന പണത്തിന്റെ ഒഴുക്ക് കുറവായിരിക്കും.

അതായത് ക്യാഷ് ഫ്ലോ നെഗറ്റീവ് ആകുവാൻ സാദ്ധ്യതകൾ ഏറെയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്യാഷ് ഫ്ലോ നിർണ്ണായകമാണ്. ഉപഭോക്താക്കളുമായും വിതരണക്കാരുമായും പേയ്‌മെന്റ് നിബന്ധനകൾ വീണ്ടും ചർച്ച ചെയ്യുക. അതുപോലെ ക്യാഷ് ഫ്ലോ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി സ്വീകരിക്കുക.


പ്രതിസന്ധിക്ക് ശേഷം സമഗ്രമായി അതിനെ വിലയിരുത്തുക.

നിങ്ങളുടെ ക്രൈസിസ് മാനേജ്‌മെന്റ് സമീപനത്തിൽ എന്തെല്ലാം മികച്ചതായിരുന്നു എന്നും, എന്തെല്ലാം പോരായ്മകൾ നികത്തേണ്ടതുണ്ടെന്നും, എന്തൊക്കെ മെച്ചപ്പെടുത്താമെന്നും തിരിച്ചറിയുക.

നിങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടുത്താനും ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ

അപ്‌ഡേറ്റ് ചെയ്യാനും ഭാവിയിലെ വെല്ലുവിളികൾക്കായി നന്നായി തയ്യാറെടുക്കാനും ഈ അനുഭവം പ്രയോജനപ്പെടുത്തുക.




196 views0 comments
bottom of page