ഒരു സ്ഥാപനത്തിൽ വ്യത്യസ്ത സ്വഭാവമുള്ള ജീവനക്കാർ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ജീവനക്കാർ തമ്മിലും സ്ഥാപനവുമായും പല തരത്തിലുള്ള അഭിപ്രായവ്യത്യസ്തങ്ങളും ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.
എന്നാൽ ഇത്തരം സംഘർഷങ്ങൾ ഒരു കാരണവശാലും സ്ഥാപനത്തിന്റെ കാര്യക്ഷമത, തൊഴിൽ അന്തരീക്ഷം, ജീവനക്കാർക്കിടയിലെ മികച്ച ബന്ധം, മൂല്യങ്ങൾ എന്നിവയെ ബാധിക്കുവാനോ കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കുവാനോ ശ്രദ്ധിക്കണം.
അതിനാൽ അഭിപ്രായവ്യത്യാസങ്ങൾ മികച്ച രീതിയിൽ എപ്രകാരം കൈകാര്യം ചെയ്യണം (conflict resolution) എന്നത് അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്.
ഇതിനായി 4 കാര്യങ്ങൾ നമുക്ക് നോക്കാം.
1. Acknowledge and listen them
സംഘർഷങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ തുറന്ന ആശയവിനിമയ രീതി പ്രോത്സാഹിപ്പിക്കുക.
അഭിപ്രായവ്യത്യാസങ്ങൾ ആരെല്ലാം തമ്മിലാണോ ഉണ്ടായിരിക്കുന്നത് (അത് ജീവനക്കാരും സ്ഥാപനവും തമ്മിലുണ്ടാകാം, ജീവനക്കാർക്കിടയിലും ഉണ്ടാകാം), അവർക്ക് പറയാനുള്ളതും അവരുടെ കാഴ്ചപാടുകളും വളരെ ക്ഷമയോട് കൂടി കേൾക്കുകയും, അവരുടെ ആശങ്കകളും പ്രശ്നങ്ങളും ശരിയായ രീതിയിൽ അഭിസംബോധന ചെയ്യുന്നുണ്ടെന്ന പ്രതീതി അവരിൽ ഉണ്ടാക്കുകയും ചെയ്യുക. തങ്ങളെ കേട്ടതായി ഇരുകൂട്ടർക്കും അനുഭവപ്പെടണം
2. Identify the Root cause of conflict
പറഞ്ഞ കാര്യങ്ങൾ ശരിയായ രീതിയിൽ കേട്ടതിനു ശേഷം, അവ ശരിയായ രീതിയിൽ മനസ്സിലാക്കുകയും, പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുവാനായി അവരോട് ആവശ്യപ്പെടുക.
ഇത് സംഘർഷത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് വീണ്ടും വീണ്ടും മനസ്സിലാക്കുവാനും വ്യക്തത വരുത്തുവാനും സഹായിക്കുന്നു.
ഇതിലൂടെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ എന്തുകൊണ്ട് കൊണ്ടാണോ അഭിപ്രായവ്യത്യാസം ഉണ്ടായത് എന്ന കാര്യം വ്യക്തമായി മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്യുക.
3. Evaluate and select a solution
അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളിൽ നിന്നും പരിഹാരങ്ങൾ ചോദിച്ചറിയുക.
ഇവിടെ ഇരു വിഭാഗത്തിൽ നിന്നുമുള്ള പരിഹാരങ്ങൾ ചോദിച്ചറിയുന്നത് നന്നായിരിക്കും. തുറന്ന മനസ്സോട് കൂടി അഭിപ്രയങ്ങൾ പറയുവാനുള്ള അവസരം അവർക്ക് നൽകുക. ആവശ്യങ്ങളും താൽപ്പര്യങ്ങളും അഭിസംബോധന
ചെയ്യുന്ന ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾ പരിഗണിക്കുക.
ഇതിനുശേഷം നിർദിഷ്ട പരിഹാരങ്ങളും അവയുടെ സാധ്യതയും സ്വാധീനവും പ്രായോഗികതയും കണക്കിലെടുത്തുകൊണ്ട് വിലയിരുത്തുക. ശേഷം ഇരു വിഭാഗക്കാർക്കും അനുയോജ്യമാകുന്ന രീതിയിലുള്ള ഏറ്റവും അനുയോജ്യമായ പരിഹാരം തിരഞ്ഞെടുക്കുകയും അവ നടപ്പിലാക്കുവാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക.
4. Communicate and agree
ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന പരിഹാരത്തെക്കുറിച്ച് ഇരു വ്യക്തികളോടും വ്യക്തമായി ആശയവിനിമയം നടത്തുക.
ഇരു വ്യക്തികളും അവ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ശേഷം പരസ്പരം സമ്മതിക്കപ്പെട്ട പരിഹാരങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും, പുരോഗതി പരിശോധിക്കുകയും ചെയ്യുക. അതുപോലെ വ്യക്തികൾ തമ്മിൽ (സ്ഥാപനവും ജീവനക്കാരും തമ്മിലാകാം) മികച്ച ബന്ധം നിലനിർത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.