top of page

ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ട 8 തന്ത്രങ്ങൾ


ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ചു ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. വളർച്ചക്ക് വേണ്ടി സംരംഭകൻ തിരഞ്ഞെടുക്കുന്ന സ്ട്രാറ്റജികൾ തന്നെയാണ് ബിസിനസ്സിനെ വളർച്ചയിലേക്ക് നയിക്കുന്നത്. ഇത്തരത്തിൽ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ 8 സ്ട്രാറ്റജികൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

1.Market penetration

ഇപ്പോൾ നിങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന വിപണിയിലേക്കും ടാർഗറ്റഡ് ഉപഭോക്താക്കളിലേക്കും നിലവിൽ നിങ്ങൾ നൽകുന്ന ഉത്പന്നങ്ങൾ കൂടുതലായി എത്തിക്കുവാൻ സാധിക്കുന്നതിനെയാണ് Market penetration കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ ശക്തമായി വിപണിയിലേക്ക് ഉത്പന്നങ്ങൾ വ്യാപിപ്പിക്കുമ്പോൾ സ്വാഭാവികമായും അവ ഉപഭോക്താക്കളിലേക്ക് ലഭ്യമാകുകയും, അവർ ഉത്പന്നങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.

2.Product modification

ഉപഭോക്താക്കളുടെ വെല്ലുവിളികൾ മനസ്സിലാക്കുകയും, മാറി വരുന്ന അവരുടെ ആവശ്യങ്ങൾ മാനിക്കുകയും പരിഗണിക്കുകയും ചെയ്തുകൊണ്ട് നിലവിൽ നിങ്ങൾ നൽകുന്ന ഉത്പന്നത്തിൽ അനുയോജ്യമായ മാറ്റങ്ങൾ/ വ്യത്യാസങ്ങൾ വരുത്തുക. ഇത്തരത്തിൽ കാലഘട്ടത്തിനനുസരിച്ച് വേണ്ടത്ര മാറ്റങ്ങൾ വരുത്തിക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഉത്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് ഉല്പന്നത്തിന്റെ സ്വീകാര്യത വർധിപ്പിക്കും എന്നതിന് തർക്കമില്ല.

3.New product development

നിലവിലുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അപര്യാപ്തമാണോ എന്ന് പരിശോധിച്ചറിയുകയും, പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുവാനും നിർമ്മിക്കുവാനും സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടോ എന്നും മനസ്സിലാക്കിയതിനുശേഷം, നിലവിലുള്ള ഉൽപ്പന്നത്തിന് പുറമെ പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ചുകൊണ്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുക. നിങ്ങളുടെ ടാർഗറ്റഡ് ഉപഭോക്താക്കളിലേക്ക് പുതിയതായി നിർമ്മിക്കപ്പെട്ട ഉത്പന്നങ്ങൾ എത്തിക്കുകയും, അവ വാങ്ങുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

4.New geographical area

നിലവിൽ നിങ്ങളുടെ ബിസിനസ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും മാറി, മറ്റൊരു ഭൂപ്രദേശത്തേക്ക്, അതുചിലപ്പോൾ മറ്റൊരു ജില്ലയാകാം, മറ്റൊരു സംസ്ഥാനമാകാം, മറ്റൊരു രാജ്യത്തേക്കോ നിങ്ങളുടെ ബിസിനസ്സിനെ വികസിപ്പിക്കുന്നതിലൂടെ വളർച്ച കൈവരിക്കുവാൻ സാധിക്കും. വ്യക്തമായ പഠനത്തിലൂടെ നിങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുന്നതിനായി മികച്ച സാധ്യതകളുള്ള അനുയോജ്യമായ ഭൂപ്രദേശങ്ങൾ തിരഞ്ഞെടുക്കുക.

5.Segment invasion

ബിസിനസ്സിൽ നമ്മൾ ഇതുവരെ ശ്രദ്ധകേന്ദ്രീകരിക്കാത്തതും എത്തിപ്പെടാത്തതുമായ ഒരു പുതിയ വിഭാഗം ഉപഭോക്താക്കളെ കണ്ടെത്തുകയും, അവരിലേക്ക് ബിസിനസ്സ് എത്തിക്കുകയും ചെയ്യുന്നതിനെയാണ് Segment Invasion കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിൽ പുതിയ വിഭാഗം ഉപഭോക്താക്കളെ കണ്ടെത്തുകയും, അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ബിസിനസ്സ് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ റവന്യൂ ഉണ്ടാകുകയും, വളർച്ച പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.

6.Diversification

നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വിഭാഗം ഉപഭോക്താക്കളിലേക്ക് ബിസിനസ്സിനെ മാറ്റുകയും, വളരെ വ്യത്യസ്തമായ ഉത്പന്നങ്ങൾ നിർമ്മിക്കുകയും, നിങ്ങൾ ഇന്നേവരെ ചെയ്യാത്തതും തികച്ചും വ്യത്യസ്തവുമായ മറ്റൊരു ബിസിനസ്സ് മേഖലയിലേക്ക് തിരിയുന്നതും Diversification-ൽ ഉൾപ്പെടുന്നു. എപ്പോഴെല്ലാം എങ്ങനെയെല്ലാം ബിസിനസ്സ് വ്യത്യാസപ്പെടുത്തണം എന്ന് മനസ്സിലാക്കിയതിനുശേഷം മാത്രം അവ ബിസിനസ്സിൽ നടപ്പിലാക്കുവാൻ ശ്രമിക്കുക.

7.Strategic alliance

മറ്റൊരു വ്യക്തിയുമായോ സ്ഥാപനവുമായോ ഒരു alliance ഉണ്ടാക്കുകയും, ആ alliance വഴി നമ്മൾ നല്കാൻ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് strategic alliance കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നമ്മുടെ ഉൽപ്പന്നങ്ങൾ തന്നെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് എങ്കിലും, നമ്മൾ alliance ഉണ്ടാക്കിയിരിക്കുന്ന സ്ഥാപനമായിരിക്കും ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ/ സേവനങ്ങൾ എത്തിക്കുന്നത് എന്ന വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ.

8.Merger and Acquisition

മറ്റെതെങ്കിലും സ്ഥാപനങ്ങളെ വാങ്ങുകയോ, ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അനുയോജ്യമായ സ്ഥാപനങ്ങളുമായി മെർജ്‌ ചെയ്യുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മെർജ് ചെയ്ത സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ കൂടി നമ്മുടെ പക്കൽ ഉണ്ടാകും (കൂടുതൽ ഉത്പന്നം), കൂടുതൽ ഉപഭോക്താക്കളെ ലഭിക്കും, ഒരുപരിധിവരെ ചിലവ് കുറയ്ക്കുവാൻ സഹായിക്കുകയും വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

10 views0 comments
bottom of page