top of page
Search

ബിസിനസ്സിൽ കോർ ടീം എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു (benefits of core team)?

  • Samagra Official
  • Jul 20, 2024
  • 1 min read

അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ബിസിനസ്സിന്റെ പിന്നിലും ആത്മാർഥമായി ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാർ ഉണ്ടാകും എന്നത് സത്യമാണ്. ഒരു ടീം ഇല്ലാതെ നിങ്ങളുടെ സ്വപ്നം പിൻതുടരുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ശരിയായ ടീം അംഗങ്ങളെ നിയമിക്കുക എന്നത് കൂടി പ്രധാനപ്പെട്ടതാകുന്നു.യഥാർത്ഥത്തിൽ ഒരു കോർ ടീം രൂപപ്പെടുത്തുന്നതിന്റെ ആദ്യപടി എന്നത് നിയമനമാണ്.


എത്രത്തോളം നേരത്തെ മികച്ച ടാലന്റുകളെ സ്ഥാപനത്തിലേക്ക് നിയമിക്കുന്നുവോ അത്രത്തോളം പ്രവർത്തനക്ഷമതയുള്ളവരായി മാറുവാൻ സാധ്യതകൾ കൂടുതലാണ്.

കോർ ടീം സാധാരണയായി ചെറിയ ടീം ആയിരിക്കും. എന്നാൽ സ്ഥാപനത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കുന്നതിലും നടപ്പിലാക്കുന്നതിലും, അതിന് അനുയോജ്യമായ സ്ട്രാറ്റജികൾ തയ്യാറാക്കുന്നതിലും പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് കോർ ടീമാണ്. കോർ ടീമിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് നമുക്ക് നോക്കാം (benefits of core team)


1.  Enables Strategic direction

ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സ്ഥാപനത്തിന്റെ ലക്ഷ്യം, മൂല്യങ്ങൾ, മിഷൻ, വിഷൻ എന്നിവ നോക്കിക്കണ്ടുകൊണ്ട്, അവ നേടിയെടുക്കുവാൻ തന്ത്രപരമായ കാര്യങ്ങൾ വികസിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും, സ്ഥാപനത്തിന് വേണ്ടത്ര ദിശാബോധം നൽകുകയും ചെയ്യേണ്ടത് കോർ ടീം അംഗങ്ങളാണ്.


2.  Alignment

വിവിധ ഡിപ്പാർട്ട്‌മെന്റുകളും ജീവനക്കാരും സ്ഥാപനത്തിന്റെ  ലക്ഷ്യങ്ങളോടും കാഴ്ചപ്പാടുകളോടും യോജിച്ചുപ്രവർത്തിക്കുന്നു എന്ന്  കോർ ടീം ഉറപ്പാക്കുന്നു. ഏതെല്ലാം സ്ട്രാറ്റജികൾ പ്രയോജനപ്പെടുത്തി ദിശാബോധത്തോടെ മുന്നോട്ട് പോകണമെന്നുള്ള അവബോധം നൽകുകയും, വ്യക്തമായി അവ ആശയവിനിമയം ചെയ്യുകയും, എല്ലാവരും ഒരേ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതോടൊപ്പം വിഭവങ്ങൾ മികച്ച രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്ന് കൂടി ഉറപ്പ് വരുത്തേണ്ടത് കോർ ടീമിന്റെ കർത്തവ്യമാണ്.

 

3.  Facilitates decision making

സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വിജയത്തിനും കാരണമാകുന്ന സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഒരു കോർ ടീമിന്റെ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. സ്ഥാപനത്തിന്റെ  ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ  തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വൈദഗ്ധ്യവും അനുഭവവും അറിവും അവർക്ക് ഉണ്ടാകണം. ഇത്തരം മികച്ച തീരുമാനങ്ങൾ സ്ഥാപനത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നു.

സ്ഥാപനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന പ്രോസസ്സിനെ സുഗമമാക്കുവാൻ കോർ ടീം സഹായിക്കുന്നു.

 

 4. Supports with leadership skills

സ്ഥാപനത്തിൽ മികച്ച സംസ്കാരം, മൂല്യങ്ങൾ, കൾച്ചർ എന്നിവ രൂപപ്പെടുത്തുന്നതിന് കോർ ടീം പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരത്തിൽ സ്ഥാപനത്തിന് അനുയോജ്യമായ ലീഡർഷിപ്പ് രൂപപ്പെടുത്തുന്നത് കോർ ടീമാണ്.

വ്യത്യസ്ത ഡിപ്പാർട്മെന്റുകൾക്കും ജീവനക്കാർക്കും വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങൾ നൽകികൊണ്ട് നിരന്തരം പ്രചോദിപ്പിക്കുവാനും, അതിലൂടെ ഏറ്റവും മികച്ച റിസൾട്ടുകൾ സൃഷ്ടിക്കുവാനും പിന്തുണ നൽകുന്നു.

 

 
 
 
bottom of page