top of page
  • Samagra Official

എന്തുകൊണ്ട് സ്ഥാപനത്തിന്റെ ഗോളുമായി ജീവനക്കാരെ അലൈൻ ചെയ്യണം (align employees with organization's goal)? അതിന്റെ പ്രാധാന്യമെന്ത്?


1.  Clarity & Consistency

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി ജീവനക്കാരെ അലൈൻ ചെയ്യുന്നത് അവരിൽ വ്യക്തമായ ദിശയും ലക്ഷ്യബോധവും ഉണ്ടാക്കുന്നു. പോകേണ്ട വഴിയെക്കുറിച്ചും നേടേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ബോധ്യം അവരെ അർത്ഥവത്തായ ജോലികൾ ചെയ്യുന്നതിനും, ചുമതലകൾ മുൻഗണന ക്രമത്തിൽ പൂർത്തിയാക്കുന്നതിനും സഹായിക്കുന്നു. സ്ഥാപനത്തിന്റെ മിഷൻ നോക്കികണ്ടുകൊണ്ട് സംഭാവന ചെയ്യുവാനും, ജോലികൾ ടാസ്ക്കുകൾ എന്നിവയിലൂടെ മികച്ച റിസൾട്ടുകൾ ഉണ്ടാക്കുവാനും അതിൽ സ്ഥിരത ഉറപ്പിക്കുവാനും സഹായിക്കുന്നു.

 

2.  Increased performance

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വലിയ ചിത്രം അവർക്ക് ലഭിക്കുന്നതിലൂടെ പരസ്പര സഹകരണം ഉറപ്പിക്കുകയും അതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്  എല്ലാവരും പൊതുവായ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സ്ഥാപനത്തിനുടനീളം, ഓരോ ജീവനക്കാരുടെയും പ്രകടനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുകയും പരിഭോഷിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന പെർഫോമൻസിനും വർധിച്ച ഉല്പാദനക്ഷമതയ്ക്കും ഇത് കാരണമാകുന്നു.

 

3.  Positive attitude towards changes

ജീവനക്കാർ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേരുമ്പോൾ, ലക്ഷ്യപ്രാപ്തിക്കായി മാറ്റങ്ങളെ വളരെ പോസിറ്റിവായി നോക്കികാണുവാനുള്ള സാധ്യത കൂടുതലാണ്. അവർ മാറ്റങ്ങളെ  സ്വീകരിക്കാനും ഫലപ്രദമായി നടപ്പിലാക്കാനും വളരെ ഫ്ലെക്സിബിളാകുവാനുമുള്ള  സാധ്യതകൾ ഏറെയാണ്. ലക്ഷ്യവുമായി ജീവനക്കാരെ ഏകോപിപ്പിക്കുന്നത് മാറ്റങ്ങളോടുള്ള നല്ല മനോഭാവം വളർത്തുവാൻ സഹായിക്കുന്നു.

സ്ഥാപനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ മാറ്റങ്ങളെ പിന്തുണയ്ക്കുന്ന മികച്ച ജീവനക്കാർ ഉണ്ടാകണെമെങ്കിൽ അവർ സ്ഥാപനത്തിന്റെ വലിയ ലക്ഷ്യങ്ങളെക്കുറിച്ച് വളരെയധികം അലൈൻ ആയിരിക്കണം.


   4. Brand Ambassadors of organisation

സ്ഥാപനത്തിന്റെ ഗോളുകളുമായി വളരെയധികം അലൈൻഡ് ആയിട്ടുള്ള ജീവനക്കാർ സ്ഥാപനത്തിന്റെ വക്താക്കളാകുവാൻ കൂടുതൽ സാധ്യതയുണ്ട്. സ്ഥാപനത്തിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും സ്ഥാപനത്തിന്റെ മറ്റ് സ്റ്റേക്ക് ഹോൾഡേഴ്സിനെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സ്ഥാപനത്തിന്റെ വക്താക്കളായി മാറുന്നു അവർ.


അതുകൊണ്ട് സ്ഥാപനത്തിന്റെ വലിയ ലക്ഷ്യങ്ങളെക്കുറിച്ച് ജീവനക്കാർക്ക് ബോധ്യവും അവരെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി അലൈൻ (align employees with organization's goals) ചെയ്ത് കൊണ്ടുപോകേണ്ടതും അനിവാര്യമാണ്.



4 views0 comments
bottom of page